സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കാസര്‍ഗോഡ് പുതിയ ഫിനാന്‍ഷ്യല്‍ സെന്‍ററുമായി യുടിഐ മ്യൂച്വല്‍ ഫണ്ട്

കാസര്‍ഗോഡ്: ഇന്ത്യയിലെ മുന്‍നിര അസറ്റ് മാനേജ്മെന്‍റ് സ്ഥാപനങ്ങളിലൊന്നായ യുടിഐ അസറ്റ് മാനേജ്മെന്‍റ് കമ്പനി (യുടിഐ എഎംസി) കാസര്‍ഗോഡ് പുതിയ ഫിനാന്‍ഷ്യല്‍ സെന്‍റര്‍ ആരംഭിച്ചു. കാസര്‍ഗോഡ് നെല്ലിക്കുന്ന് റോഡിലെ ഗീത കോംപ്ലക്സിലെ ഒന്നാം നിലയിലാണ് പുതിയ സെന്‍റര്‍.

ഇന്ത്യയുടെ തെക്ക്, കിഴക്ക്, വടക്കുകിഴക്കന്‍ മേഖലയിലുടനീളം 19 പുതിയ യുടിഐ ഫിനാന്‍ഷ്യല്‍ സെന്‍ററുകള്‍ (യുഎഫ്സി) തുറക്കുമെന്ന് 2024 നവംബര്‍ 18-ന് കമ്പനി പ്രഖ്യാപിച്ചതിന്‍റെ ഭാഗമായാണിത്. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനും മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലൂടെ ബി30 നഗരങ്ങളില്‍ നിന്നും അതിനപ്പുറമുള്ള നിക്ഷേപകരെ മുഖ്യധാരാ സാമ്പത്തിക മേഖലയിലേക്ക് കൊണ്ടുവരുന്നതിനും ഇത് രാജ്യത്തുടനീളം വ്യാപിപ്പിക്കുവാനും യുടിഐ ലക്ഷ്യമിടുന്നു.

തങ്ങളുടെ പദ്ധതികളുടെ മുഴുവന്‍ ശ്രേണികളും നിക്ഷേപരുടെ അടുത്ത് തടസ്സമില്ലാതെ ലഭ്യമാക്കാനാണ് പുതിയ യുടിഐ ഫിനാന്‍ഷ്യല്‍ സെന്‍ററുകള്‍ തുറക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ വ്യക്തിഗത നിക്ഷേപകരുടെ പ്രത്യേകിച്ച് ബി30 നഗരങ്ങളിലെ പങ്കാളിത്തത്തിലെ വളര്‍ച്ച ശ്രദ്ധേയമാണ്. തങ്ങളുടെ വിപുലീകരണ നീക്കം അവബോധം സൃഷ്ടിക്കുന്നതിനും മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുമുള്ള ദീര്‍ഘകാല കാഴ്ചപ്പാടിന്‍റെ ഭാഗമാണെന്ന് എംഡിയും സിഇഒയുമായ ഇംതയ്യാസുര്‍ റഹ്മാന്‍ പറഞ്ഞു.

ഫിനാന്‍ഷ്യല്‍ സെന്‍ററുകള്‍ (യുഎഫ്സികള്‍), ബിസിനസ് ഡെവലപ്മെന്‍റ് അസോസിയേറ്റ്സ്, മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടേഴ്സ് (എംഎഫ്ഡികള്‍), ബാങ്കുകളുമായുള്ള തന്ത്രപരമായ പങ്കാളിത്തം എന്നിവ ഉള്‍പ്പെടുന്ന ശക്തമായ വിതരണ ശൃംഖലയിലൂടെയാണ് യുടിഐ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരിലേക്ക് എത്തുന്നത്.

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement