സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വയലാർവർഷം 2025-26 50-ാം സ്‌മൃതി, അവാർഡ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലയാളത്തിൻ്റെ പ്രിയ കവി വയലാർ രാമവർമ്മ, അകാലത്തിൽ നമ്മെ വിട്ടുപോയിട്ട് 2025 ഒക്ടോബർ 27 ന് അമ്പത് വർഷമാകും. അദ്ദേഹത്തിന്റെ സ്‌മരണാർത്ഥം ആരംഭിച്ച വയലാർ രാമവർമ്മ സാഹിത്യ അവാർഡിനു 2026 ഒക്ടോബർ 27 ന് അമ്പതു വയസ്സാകും. വയലാർ കാലത്തിലൂടെ അനശ്വരമായി സഞ്ചരിക്കുകയാണ് എന്നതിൻ്റെ സ്ഥിരീകരണമാകുന്നുണ്ട് ചരമാനന്തരം അമ്പതു വർഷങ്ങളായ ഘട്ടത്തിലും തെളിഞ്ഞു നിൽക്കുന്ന വയലാറിൻ്റെ സ്വീകാര്യത. ഈ സാഹചര്യത്തിൽ വയലാർ ട്രസ്റ്റ്, 2025-2026 “വയലാർ വർഷമായി” ആചരിക്കുകയും ആഘോഷിക്കുകയുമാണ്.

കവിതയിലും, ഗാനത്തിലും, ആദ്യഘട്ടത്തിൽ ചങ്ങമ്പുഴയുടെ പാരമ്പര്യത്തെ സ്വീകരിച്ചുകൊണ്ടും തുടർന്ന് തന്റേതായ മൗലികമായ വഴി വെട്ടിത്തുറന്നുകൊണ്ടും കടന്നുവന്ന കവിയാണ് വയലാർ. സംസ്കൃതിയെ ആധുനികതയോടു ബന്ധപ്പെടുത്തുന്ന നിരവധി കവിതകൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കും, അധഃസ്ഥിത വർക്ഷം അനുഭവിക്കുന്ന പീഡനങ്ങൾക്കുമെതിരെ കാലത്തിനു മുൻപേ നടക്കും വിധം അദ്ദേഹം നിശിതമായി എഴുതിയിട്ടുണ്ട്.

പാദമുദ്രകളെന്ന ആദ്യ കാവ്യ സമാഹാരം തൊട്ട് ഇങ്ങോട്ടുള്ളവയെല്ലാം തന്നെ കൃത്യമായ സാമൂഹ്യ പ്രതിബദ്ധതയുടെ അടയാളങ്ങൾ കൂടിയായിരുന്നു. ‘അദ്ധ്വാനത്തിൻ വിയർപ്പാണ് ഞാൻ’ എന്നു പ്രഖ്യാപിച്ച ഈ കവിയുടെ മാനിഫെസ്റ്റോ ആണ് “സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും’ എന്ന വരികൾ. മണ്ണിനോടും മനസ്സിനോടും മനുഷ്യസ്നേഹത്തോടും എന്നും ചേർന്നു നിന്ന ഈ കവിയും കവിതയും അതു മുൻനിർത്തി ഏർപ്പെടുത്തപ്പെട്ട വയലാർ അവാർഡും എല്ലാ അർത്ഥത്തിലും ആഘോഷിക്കപ്പെടേണ്ട സന്ദർഭമാണ് ഈ അമ്പതാം വാർഷികം. വയലാറിന്റെ രചനയെ, പുതിയ തലമുറയിലേക്ക് എത്തിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിന് വയലാർ ട്രസ്റ്റ് പ്രതിജ്ഞാബദ്ധവുമാണ്.

“വായനക്കാരാ വരുന്നു ഞാൻ; നമ്മൾക്കൊ-രായിരം കൂട്ടങ്ങളില്ലേ പറയുവാൻ… നമ്മൾക്കൊരുമിച്ചു പാടണം ജീവനി -ലുമ്മവെച്ചങ്ങനെ കൈകോർത്തു നീങ്ങണം.” എന്ന് വയലാർ പറഞ്ഞത് ഓർമ്മിച്ചുകൊണ്ട് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കാൻ ആലോചനകൾ നടക്കുനായാണ്.

കവിയുടെ എഴുത്തിൻ്റെ പ്രസക്തി വിളിച്ചോതുവാൻ, എങ്ങനെയൊക്കെ സാധിക്കുമോ അങ്ങനെയൊക്കെ നീങ്ങാനാണ് തീരുമാനം. നാടകം, ചിത്രരചന, കവിതാലാപനം, ഗാനാലാപനം നൃത്താവിഷ്‌ക്കാരം, ക്വിസ് എന്നിങ്ങനെ കോളേജ്, സ്കൂ‌ൾ വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ, ബിനാലയിൽ വയലാർ സെഗ്മെൻ്റ്, സെമിനാറുകൾ, സാഹിത്യ സമ്മേളനങ്ങൾ, ഡോക്യുമെൻ്ററി, ഡിജിറ്റൽ ലൈബ്രറി, സുവനീർ, കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാമുകൾ തുടങ്ങി വിപുലമായ പരിപാടികളുമായാണ് “വയലാർവർഷം” സംഘടിപ്പിക്കുന്നത്.

വയലാറിനെ സ്നേഹിക്കുന്ന വിവിധ സംഘടനകളുടെ സഹായത്തോടെയാവും ഈ സംരംഭം മുമ്പോട്ടു പോവുക. സംസ്ഥാന സർക്കാരിൻ്റെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും പരിപാടികൾ സംഘടിപ്പിച്ചേക്കും.

ലോകമെമ്പാടുമുള്ള മലയാളികൾ 2025 ഒക്ടോബർ 27 ന് ആരംഭിച്ച് 2026 ഒക്ടോ ബർ 27 ന് അവസാനിക്കുന്ന വിധത്തിൽ 2025-2026 വയലാർ വർഷമായി കൊണ്ടാടണമെന്ന് വയലാർ ട്രസ്റ്റ് അഭ്യർത്ഥിക്കുന്നു. സാംസ്‌കാരിക വകുപ്പ്, ടൂറിസം, ധനകാര്യ വകുപ്പ്, ലൈബ്രറി കൗൺസിൽ, ബിനാലെ ട്രസ്റ്റ്, സാഹിത്യ അക്കാഡമി, മീഡിയാ അക്കാഡമി, പ്രസ് ക്ലബ്ബ്, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, ഭാരത് ഭവൻ, സർവ്വകലാശാലകൾ, പൊതുവിദ്യാഭ്യാസ സംവിധാനം, സ്വകാര്യ ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങി മലയാള ഭാഷയെ സ്നേഹിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും വകുപ്പുകളെയും സമിതികളെയും ചേർത്തായിരിക്കും വയലാർ വർഷം 2025-2026 സംഘടിപ്പിക്കുക.

ലോക മലയാളികളെയാകെ കോർത്തിണക്കി അന്തർദേശീയ, ദേശീയ, സംസ്ഥാന തലങ്ങളിൽ നടത്താൻ ഉദ്ദേശിക്കുന്ന “വയലാർ വർഷം” 2025-2026 ഏറ്റെടുത്ത് വിജയിപ്പിക്കുവാൻ കേരളത്തിനകത്തും പുറത്തുമുളള എല്ലാ കലാ-സാംസ്‌കാരിക സാഹിത്യ സംഘടനകളോടും ട്രസ്റ്റ് അഭ്യർത്ഥിക്കുന്നു. ഇതിനായി ട്രസ്റ്റിൻ്റെ വെബ് സൈറ്റായ http:/vayalarramavarmamemorialtrust.org elno vayalarramavarmatrust@gmail.com -ബന്ധപ്പെടാവുന്നതാണ്. ട്രസ്റ്റ് അംഗങ്ങളായ പ്രഭാവർമ്മ, സി. ഗൗരിദാസൻ നായർ, സെക്രട്ടറി ബി. സതീശൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.