പാലക്കാട്: റാപ്പർ വേടന് പിൻതുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വേടനെ ലഹരിക്കെതിരെയുള്ള പ്രചാരണത്തിൻ്റെ ബ്രാൻഡ് അംബാസഡർ ആക്കണമെന്ന് അദ്ദേഹം പറഞ്ഞു. വേടനെ സർക്കാർ പരിപാടിയിൽ പങ്കെടുപ്പിക്കുന്നത് സർക്കാരിൻ്റെ പ്രായശ്ചിത്തമാണെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.
പാലക്കാട്ടെ പരിപാടി അലങ്കോലപ്പെട്ടതിൽ വേടനെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. പരിപാടി അലങ്കോലമായതിൻ്റെ ഉത്തരവാദിത്വം സംഘാടകർക്കാണെന്നും വി ഡി സതീശൻ പറഞ്ഞു. വേടനെതിരെയുള്ള ബിജെപിയുടെ പ്രതികരണങ്ങൾക്ക് പിന്നിൽ സവർണ മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു.






