തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി അഫാനെ ഉടൻ ജയിലിലേക്ക് മാറ്റിയേക്കും. മെഡിക്കൽ ബോർഡ് അനുമതി നൽകിയതിനു ശേഷമാണ് ജയിലിലേക്ക് മാറ്റുക.
ജയിലിലേക്ക് മാറ്റിയശേഷം കസ്റ്റഡി അപേക്ഷ നൽകാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. 90 ദിവസത്തിനകം കുറ്റപത്രം നൽകാനാണ് നിലവിലെ തീരുമാനമെന്നും അന്വേഷണസംഘം അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം പ്രതിയുടെ പിതാവിൻ്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. പ്രതി അഫാന് ഇത്രയധികം കടബാധ്യത ഉള്ളതായി അറിയില്ലെന്നായിരുന്നു പിതാവ് അബ്ദുൽ റഹീമിൻ്റെ പ്രതികരണം. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ ദിവസം അബ്ദുൽ റഹീം സൗദിയിൽ നിന്ന് നാട്ടിലെത്തിയത്.






