തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹിം ഇന്ന് കേരളത്തിലെത്തും. യാത്ര രേഖകള്‍ ശരിയാകാതെ വന്നതോടെ റഹീമിന് നാട്ടിലേക്കെത്താന്‍ സാധിച്ചിരുന്നില്ല. ഒടുക്കം മരണപ്പെട്ടവരെ ഒരുനോക്ക് കാണാനായി റഹീം ഇന്നെത്തും.
ഇഖാമ കാലാവധി തീര്‍ന്ന് രണ്ടര വര്‍ഷമായി സൗദിയില്‍ യാത്രാവിലക്ക് നേരിടുകയായിരുന്നു റഹീം.റഹീമിനെ നാട്ടിലെത്തിക്കുന്നതിനായി സാമൂഹ്യ സംഘടനകള്‍ ഇടപെടല്‍ നടത്തിയിരുന്നു. ഇയാള്‍ നാട്ടിലേക്കെത്തിയിട്ട് ഏഴ് വര്‍ഷത്തോളമായി. ഇഖാമ കാലാവധി അവസാനിച്ചതിനാല്‍ തന്നെ മരണപ്പെട്ട കുടുംബാംഗങ്ങളെ അവസാനമായി കാണുന്നതിനായി നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.






