ബെംഗളൂരു: ബെംഗളൂരു ലക്‌നൗ മത്സരത്തിന് പിന്നാലെ റൺ വേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കി വിരാട് കോഹ്ലി. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ നടന്ന മത്സരത്തില്‍ 34 പന്തില്‍ 49 റണ്‍സ് നേടിയതോടെയാണ് കോഹ്ലി പട്ടികയില്‍ ഒന്നാമതെത്തിയത്. ഇന്നലെ നടന്ന മത്സരത്തിൽ ഇംപാക്ട് പ്ലെയറായിട്ടാണ് കോഹ്ലി മത്സരത്തിനിറങ്ങിയത്. ഐപിഎല്‍ കരിയറില്‍ ആദ്യമായാണ് വിരാട് കോഹ്ലി ഒരു ഇംപാക്ട് പ്ലെയര്‍ ആയി കളത്തിലിറങ്ങുന്നത്. ഇതോടെ ഈ സീസണില്‍ കോഹ്ലിയുടെ ആകെ റണ്‍സ് 228 ആയി. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചെന്നൈയുടെ പ്രകടനത്തിലൂടെ സഞ്ജു സാംസൺ ആദ്യ അഞ്ചിൽ ഇടം പിടിച്ചിരുന്നു. ഓറഞ്ച് ക്യാപ്പിന് പുതിയ അവകാശി എത്തിയതോടെ സഞ്ജു പട്ടികയിൽ നിന്നും പുറത്തായി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹെന്റിച്ച് ക്ലാസനാണ് രണ്ടാമത്.




