സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കിടിലൻ ഫീച്ചറുകളുമായി വിവോ Y29 5G ഇന്ത്യയില്‍ എത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ക്രിസ്മസ് സമ്മാനമായി ഇന്ത്യയിലെ 5ജി സ്മാർട്ട്ഫോണ്‍ ആരാധകർക്ക് പുതിയ ഫോണ്‍ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ചൈനീസ് സ്മാർട്ട്ഫോണ്‍ ബ്രാൻഡ് വിവോ.
വിവോയുടെ Y സീരീസിലെ ഏറ്റവും പുതിയ മോഡലായി വിവോ Y29 5G (vivo Y29 5G) എന്ന സ്മാർട്ഫോണാണ് വിവോ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത് . നാല് വേരിയന്റുകളില്‍ ഈ ഫോണ്‍ വാങ്ങാൻ ലഭ്യമാകും എന്നതാണ് ഒരു പ്രത്യേകത. പൊടി, ജലം എന്നിവയെ പ്രതിരോധിക്കാൻ IP64-റേറ്റിങ് സഹിതമാണ് ഇത് എത്തുന്നത്. കൂടാതെ വേവ് ക്രെസ്റ്റ് ഫോണ്‍ കെയ്‌സുമായി ജോടിയാക്കുമ്ബോള്‍, ഈഫോണ്‍ ഡ്രോപ്പ്-റെസിസ്റ്റൻ്റ് ആയി മാറുന്നു, ഇത് ആഘാതങ്ങളില്‍ നിന്ന് എക്സ്ട്രാ പ്രൊട്ടക്ഷൻ നല്‍കുന്നു എന്ന് കമ്പനി പറയുന്നു.120Hz റിഫ്രഷ് റേറ്റുള്ള 6.68 ഇഞ്ച് ഡിസ്‌പ്ലേ, 1608 × 720 റെസല്യൂഷൻ, 1000 നിറ്റ്‌സ് ബ്രൈറ്റ്നസ്, ഐ പ്രൊട്ടക്ഷൻ മോഡ്, TÜV റൈൻലാൻഡ് സർട്ടിഫൈഡ് എന്നീ ഫീച്ചറുകള്‍ സഹിതമാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്.കൂടാതെ മിലിട്ടറി ഗ്രേഡ് റെസിസ്റ്റൻസും SGS സർട്ടിഫിക്കേഷനും നല്‍കുന്ന സെഗ്‌മെൻ്റിലെ ആദ്യ സ്മാർട്ട്ഫോണ്‍ ആണ് ഇത് എന്ന് കമ്ബനി അ‌വകാശപ്പെടുന്നു.ഡിമെൻസിറ്റി 6300 പ്രോസസറാണ് വിവോ Y29 5ജിയുടെ കരുത്ത്. 4/6/8 ജിബി റാം; 128/256GB സ്റ്റോറേജ്; 8 ജിബി എക്സ്റ്റെൻഡഡ് റാം ഫീച്ചറുകളും കമ്പനി വാഗ്ദാനം ചെയുന്നുണ്ട്.കൂടാതെ രവധി എഐ ഫീച്ചറുകളും ഇതിലുണ്ട്.വിവോ Y29 5ജിയുടെ 4GB+128GB അ‌ടിസ്ഥാന വേരിയന്റിന് 13,999 രൂപയാണ് വില (ടൈറ്റാനിയം ഗോള്‍ഡ്: 16,499 രൂപ). ഇതിന്റെ 6GB/128GB വേരിയന്റിന് 15,499 രൂപയും (ടൈറ്റാനിയം ഗോള്‍ഡ്: 17,999 രൂപ), 8GB+128GB വേരിയന്റിന് 16,999 രൂപയും (ടൈറ്റാനിയം ഗോള്‍ഡ്, ഡയമണ്ട് ബ്ലാക്ക്), 8GB+256G വേരിയന്റിന് 18,999 രൂപയും (ടൈറ്റാനിയം ഗോള്‍ഡ്, ഡയമണ്ട് ബ്ലാക്ക്) ആണ് വില. ഇന്നുമുതല്‍ വിവോ ഓണ്‍ലൈൻ സ്റ്റോറില്‍നിന്ന് ഇത് വാങ്ങാനാകും . എന്തായാലും സ്മാർട്ഫോൺ പ്രേമികൾക്ക് ഇതിലും നല്ല ക്രിസ്മസ് സമ്മാനം കിട്ടില്ല എന്ന് തന്നെ പറയാം

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.