മലപ്പുറം: നിലമ്പൂരില്‍ കൃത്യം ഏഴ് മണിക്ക് തന്നെ വോട്ടിങ് ആരംഭിച്ചു. ആറര മുതല്‍ വോട്ടര്‍മാര്‍ ബൂത്തുകളില്‍ ക്യൂ നിന്ന് തുടങ്ങി. മുക്കട്ട ജിഎല്‍പി സ്കൂളിലെ 193-ാം ബൂത്തില്‍ നിലമ്പൂര്‍ ആയിഷ വോട്ട് ചെയ്തു. നിലമ്പൂരില്‍ 2,32,384 ആണ് ആകെ വോട്ടര്‍മാര്‍. ഇതില്‍ 1,13,486 പുരുഷ വോട്ടര്‍മാരും 1,18,889 സ്ത്രീ വോട്ടര്‍മാരും. 263 പോളിങ് സ്റ്റേഷനുകളാണ് മണ്ഡലത്തിലുള്ളത്. കൃത്യം 5.30 മുതൽ തന്നെ മോക് വോട്ടിങ് നടത്തിയിരുന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് മാങ്കൂത്ത് ഗവണ്മെന്റ് LP സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. കുടുംബത്തോടൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. അതേസമയം സ്ഥാനാർഥി പി.വി. അൻവറിന് മണ്ഡലത്തിൽ വോട്ടില്ല.ചെറിയ കുട്ടികള്‍ക്ക് പോലും കത്രിക ചിഹ്നത്തെക്കുറിച്ച് അറിയാമെന്നും അതിന് കാരണം വീടുകളില്‍ തന്നെ പേര് അത്രമാത്രം ചര്‍ച്ചയാകുന്നത് കൊണ്ടാണെന്നും പിവി അന്‍വര്‍ മാധ്യമങ്ങളോട്. ഇതെല്ലാം വോട്ടായി വരുമെന്നും അന്‍വര്‍ പറഞ്ഞു. താന്‍ ഉന്നയിച്ച വിഷയങ്ങള്‍ നിലമ്പൂരില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






