പാലക്കാട്: വാളയാറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സഹോദരിമാരുടെ അമ്മയെയും രണ്ടാനച്ഛനെയും കൂടുതല്‍ കേസുകളില്‍ പ്രതി ചേര്‍ത്ത് സിബിഐ. പ്രതികള്‍ക്കെതിരെ സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളുമുണ്ടെന്ന് സിബിഐ പറയുന്നത്. ആറു കേസുകളില്‍ കുറ്റപത്രം നല്‍കിയതിന് പിന്നാലെയാണ് കൂടുതല്‍ കേസുകളില്‍ പ്രതി ചേര്‍ത്തത്. പ്രതികള്‍ക്കെതിരെ സാക്ഷിമൊഴികളും രേഖകളും ശാസ്ത്രീയ തെളിവുകളുമുണ്ടെന്ന് സിബിഐ. പറയുന്നു. ഇവര്‍ക്ക് സമന്‍സ് അയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഈ മാസം 25 ന് സിബിഐ കോടതി പരിഗണിക്കും.






