Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുദ്ധക്കെടുതി; ബാക്കിയായി “ലോകത്തിലെ ഏറ്റവും വല്യ കുഴിമാടം”

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗാസ: യുദ്ധകെടുതി ബാക്കിവച്ച ഗാസയിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പതിനായിരത്തോളം മൃതദേഹങ്ങൾ കൂടി കണ്ടെടുക്കാനുണ്ടെന്ന് പഠന റിപ്പോർട്ട്. കാണാതായ വ്യക്തികൾക്കായുള്ള തിരച്ചിലിൽ ഏർപ്പെട്ട സമിതിയുടെ അഭിപ്രായത്തിൽ ‘ലോകത്തിലെ ഏറ്റവും വലിയ കൂട്ടക്കുഴിമാടം’ ആണ് ഗാസയിലേതെന്ന് പറയുന്നു. പതിനായിരത്തോളം പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നും, വ്യാപകമായ നാശനഷ്ടവും ആവശ്യമായ ഉപകരണങ്ങളുടെ അഭാവവും കാരണം മൃതദേഹങ്ങൾ വീണ്ടെടുക്കാന്‍ കഴിയുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

2 വർഷമായി നടന്ന യുദ്ധത്തിൽ ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിൽ ഇതുവരെ 68,872 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഏകദേശം 1,70,677 പേർക്ക് പരുക്കേറ്റു. ഒക്ടോബർ 11 ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം, 240 പേർ കൊല്ലപ്പെടുകയും 607 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 511 മൃതദേഹങ്ങൾ ഇക്കാലയളവിൽ കണ്ടെടുത്തു.

Recent News

Advertisement
WhiteswanTV Footer