കണ്ണൂർ: പാപ്പിനിശ്ശേരിയിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങളുമായി പോലീസ്. ഇത് കൊലപാതകം ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കുഞ്ഞ് ജീവനോടെ വെള്ളത്തില്‍ വീണതാണോ അതോ മരിച്ച ശേഷം വെള്ളത്തിലിട്ടതാണോ എന്നതിൽ പോലീസ് അന്വേഷണം നടത്തി വരുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ ഇതിന് വ്യക്തത ഉണ്ടാകുകയുള്ളൂ എന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. അതേസമയം തമിഴ്നാട് സ്വദേശികളായ കുഞ്ഞിന്റെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്യുകയാണ് .
മുത്തു- അക്കലമ്മ ദമ്പതികളുടെ നാലു പ്രായം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . ഇവരെ കൂടാതെ മുത്തുവിന്റെ സഹോദരന്റെ രണ്ടു പെണ്‍മക്കളും ഇവരോടൊപ്പം താമസിച്ചിരുന്നു. രാത്രി 11 മണിക്ക് കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം കണ്ടിരുന്നതായി ഇതിൽ ഒരു കുട്ടി പൊലീസിന് മൊഴിയും നൽകിയിരുന്നു. ശുചിമുറിയിലേക്ക് പോകുമ്പോള്‍ കുഞ്ഞിനെ കണ്ടിരുന്നു. എന്നാല്‍ തിരിച്ചു വന്നശേഷം കുട്ടിയെ കണ്ടില്ലെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ് .






