കോഴിക്കോട്: നാദാപുരത്ത് വ്യാജവാറ്റിനായി സൂക്ഷിച്ച വാഷ് പിടികൂടി. 230 ലിറ്റര്‍ വാഷ് ആണ് എക്‌സൈസ് സംഘം പിടികൂടി നശിപ്പിച്ചത്. ചെക്യാട് വില്ലേജില്‍ ഇളമ്പ ഉന്നതിക്ക് സമീപത്തെ തോടിനരികില്‍ വ്യാജവാറ്റിനായി പാകപ്പെടുത്തിയ നിലയിലായിരുന്നു വാഷ്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നാദാപുരം എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.കെ.ജയന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം നല്‍കിയ വിവരത്തെ തുടര്‍ന്നായിരുന്നു മലയോര മേഖലയില്‍ വ്യാപക പരിശോധന നടത്തിയത്.
പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.പി.ഷിജിന്‍, കെ.സിനീഷ് എന്നിവര്‍ പങ്കെടുത്തു.






