വയനാട്: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ഡാമുകള്‍ തുറന്നു. വയനാട് ബാണാസുര സാഗര്‍ ഡാം, പാലക്കാട് മലമ്പുഴ ഡാം എന്നിവയാണ് തുറന്നത്. ഇന്ന് രാവിലെ 10 മണിയോടെ ഡാമുകൾ തുറന്നത്. ഡാമുകൾ തുറന്നതോടെ ജാഗ്രത നിർദ്ദേശം പുറത്തു വന്നു.
വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായിട്ടാണ് ഡാമിൻ്റെ ഷട്ടറുകൾ തുറന്നത്. കൽപ്പാത്തിപ്പുഴയുടെയും, ഭാരതപ്പുഴയുടേയും തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നദികളിൽ ജലനിരപ്പ് ഉയർന്നതോടെ പ്രളയ സാധ്യത മുന്നറിയിപ്പും നൽകിയിട്ടുണ്ട്.






