കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന ടൗൺഷിപ്പിൽ ഇന്ന് മുപ്പതോളം വീടുകൾ കൂടി സാങ്കേതികമായി കൈമാറും. ഇതോടെ ഗുണഭോക്താക്കൾക്ക് കൈമാറിയ വീടുകളുടെ എണ്ണം 83 ആയി ഉയരും. എന്നാൽ, വീടുകളിൽ ഇതുവരെ ദുരന്തബാധിതർ താമസം തുടങ്ങിയിട്ടില്ല. 178 വീടുകളുടെയും നിർമ്മാണം പൂർത്തിയായ ശേഷമേ താമസം ആരംഭിക്കൂ എന്ന നിലപാടിലാണ് ദുരന്തബാധിതർ.
അതേസമയം, മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് എല്ലാ വീടുകളിലും താമസം ഉറപ്പാക്കാനാകുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഈ മാസം അവസാനത്തോടെ 178 വീടുകളുടെയും നിർമ്മാണം പൂർത്തിയാക്കുമെന്ന് ഊരാളുങ്കൽ സൊസൈറ്റി പുതിയതായി അറിയിച്ചിട്ടുണ്ട്.






