Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Wayanad Township

മുണ്ടക്കൈ- ചൂരൽമല ടൗൺഷിപ്പ്; 40 വീടുകൾ കൂടി കൈമാറി

വയനാട്: മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ ഫെയ്സ് ഒന്നിൽ ഗുണഭോക്താക്കൾക്കായി തയ്യാറാക്കിയ 40 വീടുകൾ കൂടി തിങ്കളാഴ്ച കൈമാറി. ഇതോടെ ഇതുവരെ കൈമാറിയ വീടുകളുടെ എണ്ണം 123 ആയി.സോൺ ഒന്നിലെ ജി ക്ലസ്റ്ററിലെ 14 വീടുകളും, എച്ച് ക്ലസ്റ്ററിലെ 10 വീടുകളും, ബി ക്ലസ്റ്ററിലെ 10 വീടുകളും, സോൺ മൂന്നിലെ ജി ക്ലസ്റ്ററിലെ അഞ്ചു വീടുകളും ആണ് കൈമാറിയത്. രാവിലെയും ഉച്ചയ്ക്കുമായി ക്ലസ്റ്റർ അടിസ്ഥാനത്തിൽ വീടുകൾ വിതരണം ചെയ്തു. ആദ്യഘട്ടത്തിൽ ഫെയ്സ് ഒന്നിലെ ഗുണഭോക്താക്കൾക്ക് ആകെ 178 വീടുകളാണ് നൽകുന്നത്. […]
Read more

വയനാട് ടൗൺഷിപ്പ്; ഇന്ന് മുപ്പതോളം വീടുകൾ കൂടി സാങ്കേതികമായി കൈമാറും

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന ടൗൺഷിപ്പിൽ ഇന്ന് മുപ്പതോളം വീടുകൾ കൂടി സാങ്കേതികമായി കൈമാറും. ഇതോടെ ഗുണഭോക്താക്കൾക്ക് കൈമാറിയ വീടുകളുടെ എണ്ണം 83 ആയി ഉയരും. എന്നാൽ, വീടുകളിൽ ഇതുവരെ ദുരന്തബാധിതർ താമസം തുടങ്ങിയിട്ടില്ല. 178 വീടുകളുടെയും നിർമ്മാണം പൂർത്തിയായ ശേഷമേ താമസം ആരംഭിക്കൂ എന്ന നിലപാടിലാണ് ദുരന്തബാധിതർ. അതേസമയം, മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് എല്ലാ വീടുകളിലും താമസം ഉറപ്പാക്കാനാകുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഈ മാസം അവസാനത്തോടെ 178 വീടുകളുടെയും നിർമ്മാണം പൂർത്തിയാക്കുമെന്ന് ഊരാളുങ്കൽ […]
Read more

മുണ്ടക്കൈ ടൗൺഷിപ്; 178 വീടുകളിൽ ശുദ്ധജലവും വൈദ്യുതിയുമെത്തി

വയനാട്: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിൽ 178 വീടുകളിൽ ശുദ്ധജലവും വൈദ്യുതിയും ലഭ്യമാക്കി. വയനാട്ടിലെ എൽസ്റ്റൺ എസ്റ്റേറ്റ് പ്രദേശത്താണ് ടൗൺഷിപ്പ് ഒരുക്കുന്നത്. 4-ാം സോണിൽ 9.5 ലക്ഷം ലീറ്റർ ശേഷിയുള്ള ജലസംഭരണി കമ്മിഷൻ ചെയ്തു. ഇതോടെ വീടുകളിലെ കുടിവെള്ള ടാങ്കുകളിൽ വെള്ളം നിറച്ച് വിതരണം ആരംഭിച്ചു. വൈദ്യുതി ലഭ്യതയ്ക്കായി 315 കിലോവാട്ട് ശേഷിയുള്ള രണ്ട് ട്രാൻസ്ഫോമറുകൾ സ്ഥാപിച്ച് 11 കെവി ലൈനുകൾ ഭൂഗർഭ ശൃംഖലയിലേക്ക് ബന്ധിപ്പിച്ചു. കൂടാതെ 110 കിലോവാട്ട് സബ്സ്റ്റേഷന്റെ നിർമ്മാണവും […]
Read more

സൈബറാക്രമണം ഒരു വിഷയമല്ല, മന്ത്രി കടമ ചെയ്തില്ല; മറ്റൊരു വീട് വേണ്ടെന്ന് നൗഫല്‍

കല്‍പറ്റ: മുണ്ടക്കൈ ചൂരല്‍മല മാതൃകാ ടൗണ്‍ഷിപ്പില്‍ ലഭിച്ച വീടിനു വിള്ളലുണ്ടെന്നു പരാതിപ്പെട്ട കെ.ടി നൗഫല്‍ വീണ്ടും രംഗത്ത്. തനിക്ക് മറ്റൊരു വീട് വേണ്ടെന്നും ജനങ്ങളുടെ കൈയില്‍നിന്ന് പിരിച്ച് സര്‍ക്കാര്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിലെ വീട് മതിയെന്നും അദ്ദേഹം പറയുന്നു. ഒപ്പം വീടിന് വിള്ളലുണ്ടെന്ന പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ടൗണ്‍ഷിപ്പില്‍ ലഭിച്ച വീടിനു വിള്ളലുണ്ടെന്നു പരാതിപ്പെട്ടതിനു പിന്നാലെ രൂക്ഷമായ സൈബറാക്രമണമാണ് നൗഫല്‍ നേരിട്ടത്. റവന്യൂ മന്ത്രി കെ.രാജന്‍ നേരിട്ടെത്തി വിള്ളല്‍ ഉരച്ചുനോക്കി വിള്ളലല്ലെന്നും മാര്‍ക്കിങ്ങാണെന്നും പറഞ്ഞിരുന്നു. 16 […]
Read more

ടൗൺഷിപ്പ് വീടുകളിലെ വിള്ളൽ; ആശങ്കവേണ്ടെന്ന് ULCCS

കല്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമ്മിക്കുന്ന ടൗൺഷിപ്പിലെ ഒരു വീടിന്റെ ടെറസിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ULCCS. പുഞ്ചിരിമട്ടം സ്വദേശി കെ.ടി. നൗഫലിന് സോൺ ഒന്നിലെ ക്ലസ്റ്റർ ‘എ’യിൽ ലഭിച്ച എട്ടാം നമ്പർ വീടിന്റെ ടെറസിലാണ് വിള്ളൽ കണ്ടെത്തിയത്. ഇത് പിന്നീട് ഡൈനിങ് ഹാളിന്റെ സീലിങ്ങിലും കാണപ്പെട്ടതായി അദ്ദേഹം അറിയിച്ചു. വിള്ളൽ ശ്രദ്ധയിൽപ്പെട്ട ഉടൻ നൗഫൽ നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്.) അധികൃതരെ വിവരം അറിയിച്ചു. മഴക്കാലത്ത് വീട് […]
Read more

ആശങ്ക വേണ്ടെന്ന് ഊരാളുങ്കല്‍; ടെസ്റ്റുകള്‍ നടത്തി കുറവുകള്‍ പരിഹരിക്കും

കല്‍പറ്റ: വയനാട് ടൗണ്‍ഷിപ്പിലെ വിള്ളല്‍ കണ്ടെത്തിയ വീടുകളില്‍ പരിശോധന നടത്തി ഊരാളുങ്കല്‍ അധികൃതര്‍. ടൗണ്‍ഷിപ്പിലെ 2 വീടുകളുടെ മേല്‍ക്കൂരയില്‍ ആണ് വിള്ളല്‍ രൂപപ്പെട്ട് ചോര്‍ച്ചയുണ്ടായത്. ആശങ്കകള്‍ വേണ്ടെന്നും തകരാറുകള്‍ പരിഹരിക്കുമെന്നും ഉണ്ടായത് ഗൗരവതരമായ വിള്ളല്‍ അല്ലെന്നും ഊരാളുങ്കല്‍ പ്രതികരിച്ചു. ഇന്നലെയായിരുന്നു ചൂരല്‍മല സ്വദേശി നൗഫലിന്റെ വീട്ടിലെ മേല്‍ക്കൂരയില്‍ വിള്ളല്‍ വീണ് ചോര്‍ച്ച രൂപപ്പെട്ടത്. പിന്നാലെ തൊട്ടടുത്തടുത്തുള്ള മറ്റൊരു വീട്ടിലും മേല്‍ക്കൂരയില്‍ വിള്ളല്‍ ഉണ്ടെന്ന വിവരം പുറത്തുവന്നു. ഈ സാഹചര്യത്തിലാണ്. ഊരാളുങ്കല്‍ സിഒഒ അരുണ്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം […]
Read more

ടൗൺഷിപ്പ് വീടുകളിലെ വിള്ളൽ; അൾട്രാസോണിക് പരിശോധന നടത്തും

കൽപ്പറ്റ: ടൗൺഷിപ്പിലെ ചില വീടുകളിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ സാങ്കേതിക പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. വിള്ളൽ ഉണ്ടായ വീടുകളിൽ അൾട്രാസോണിക് പരിശോധന ഉൾപ്പെടെ വിശദമായ പരിശോധനകൾ നടത്താനാണ് തീരുമാനം. നിലവിൽ രണ്ട് വീടുകളിലാണ് ചോർച്ച കണ്ടെത്തിയിരിക്കുന്നത്. ദുരന്ത പ്രതിരോധ ശേഷിയുള്ള രീതിയിൽ ഏകദേശം 26.94 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച വീടുകളിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. വിള്ളൽ കണ്ടെത്തിയ വീടുകളിൽ ഊരാളുങ്കൽ അധികൃതർ പരിശോധന നടത്തി. ടൗൺഷിപ്പിലെ രണ്ട് വീടുകളുടെ മേൽക്കൂരയിലാണ് […]
Read more

വയനാട് ടൗണ്‍ഷിപ്പ്; വീടുകളില്‍ വിള്ളലും ചോര്‍ച്ചയുമെന്ന് ആരോപണം

കല്‍പ്പറ്റ: വയനാട് ടൗണ്‍ഷിപ്പില്‍ നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്ന വീടുകളില്‍ വിള്ളല്‍ സംഭവിച്ചുവെന്ന് ആരോപണം. ആദ്യഘട്ടത്തില്‍ കൈമാറുന്ന 178 വീടുകളിലെ രണ്ടു വീടുകള്‍ക്കാണ് വിള്ളല്‍. പണികള്‍ തീരാത്തതിനാല്‍ ഈ മാസവും ടൗണ്‍ഷിപ്പ് താമസയോഗ്യമാകില്ലെന്നാണ് വിവരം. ടൗണ്‍ഷിപ്പില്‍ നിര്‍മ്മാണം വൈകുന്നതില്‍ ആശങ്കയുണ്ടെന്നാണ് ദുരിതബാധിതര്‍ പറയുന്നത്. 178 വീടുകള്‍ എങ്കിലും എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നാണ് ദുരന്തബാധിതര്‍ ആവശ്യപ്പെടുന്നത്. അതിനൊപ്പം കൈമാറിയ ഭൂരിഭാഗം വീടുകളും താമസ യോഗ്യമല്ലെന്നും വിമര്‍ശനമുണ്ട്. തനിക്ക് ലഭിച്ച വീട്ടിലെ മേല്‍ക്കൂരയില്‍ വിള്ളല്‍ വീണെന്നും മഴ പെയ്യുമ്പോള്‍ ചോര്‍ച്ച വരുന്നെന്നുമാണ് […]
Read more

വയനാട് ടൗൺഷിപ്പ് നിർമ്മാണം; വീട്ടിലെ മേൽക്കൂരയിൽ വിള്ളൽ വീണു, പരാതി അറിയിച്ചതിന് പിന്നാലെ അധികൃതർ വീട് പൂട്ടി

വയനാട്: വയനാട് ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെ പൂർത്തീകരണത്തിൽ അനിശ്ചിതത്വം തുടരുന്നതായി ആശങ്ക. 178 വീടുകൾ എത്രയും വേഗം താമസയോഗ്യമാക്കണമെന്ന് ദുരന്തബാധിതർ ആവശ്യപ്പെട്ടു. കൈമാറിയ വീടുകളിൽ ഭൂരിഭാഗവും ഇപ്പോഴും താമസയോഗ്യമല്ലെന്ന വിമർശനവും ഉയരുന്നു. തനിക്ക് ലഭിച്ച വീട്ടിന്റെ മേൽക്കൂരയിൽ വിള്ളൽ വീണതായി ചൂരൽമല സ്വദേശി നൗഫൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതി നൽകിയതിന് പിന്നാലെ അധികൃതർ വീട് പൂട്ടിയതായും അദ്ദേഹം ആരോപിച്ചു. ജില്ലാ ഭരണകൂടത്തിന്റെ കണക്കുപ്രകാരം ഫേസ് വണ്ണിലെ 178 വീടുകളിൽ 40 എണ്ണം മാത്രമാണ് […]
Read more

വയനാട് ടൗൺഷിപ്പിലെ നിർമ്മാണം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

കൽപ്പറ്റ: ടൗൺഷിപ്പ് നിർമ്മാണം വൈകുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത്. ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളുടെ പണി പൂർത്തിയാകാതെയാണ് താക്കോൽ കൈമാറിയതെന്ന് ബിജെപി ആരോപിച്ചു. അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെയാണെന്ന വിമർശനവും ഉയർന്നു. ദുരന്തത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചുവെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയലിന്റെ ആരോപണം. ദുരന്തബാധിതരെ വോട്ടുകളാക്കി മാറ്റാനുള്ള ശ്രമമാണ് നടന്നതെന്നും, സർക്കാർ ഇവരോട് കാണിക്കുന്നത് അനാസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട 178 പേർക്ക് പോലും രണ്ട് വർഷമായിട്ടും വീടുകൾ നൽകാൻ കഴിഞ്ഞിട്ടില്ലെന്നും […]
Read more
Advertisement
WhiteswanTV Footer