കല്‍പറ്റ: വയനാട് ടൗണ്‍ഷിപ്പിലെ വിള്ളല്‍ കണ്ടെത്തിയ വീടുകളില്‍ പരിശോധന നടത്തി ഊരാളുങ്കല്‍ അധികൃതര്‍. ടൗണ്‍ഷിപ്പിലെ 2 വീടുകളുടെ മേല്‍ക്കൂരയില്‍ ആണ് വിള്ളല്‍ രൂപപ്പെട്ട് ചോര്‍ച്ചയുണ്ടായത്. ആശങ്കകള്‍ വേണ്ടെന്നും തകരാറുകള്‍ പരിഹരിക്കുമെന്നും ഉണ്ടായത് ഗൗരവതരമായ വിള്ളല്‍ അല്ലെന്നും ഊരാളുങ്കല്‍ പ്രതികരിച്ചു.
ഇന്നലെയായിരുന്നു ചൂരല്‍മല സ്വദേശി നൗഫലിന്റെ വീട്ടിലെ മേല്‍ക്കൂരയില്‍ വിള്ളല്‍ വീണ് ചോര്‍ച്ച രൂപപ്പെട്ടത്. പിന്നാലെ തൊട്ടടുത്തടുത്തുള്ള മറ്റൊരു വീട്ടിലും മേല്‍ക്കൂരയില്‍ വിള്ളല്‍ ഉണ്ടെന്ന വിവരം പുറത്തുവന്നു. ഈ സാഹചര്യത്തിലാണ്. ഊരാളുങ്കല്‍ സിഒഒ അരുണ്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. ഈ വീടുകളിലെല്ലാം പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.




