സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പുരാന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പുരാന്‍. 29-ാം വയസിലാണ് പുരാൻ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറയുന്നത്. ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും പുരാനാണ്. കഴിഞ്ഞ വര്‍ഷം ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ (170) നേടിയ താരം പുരാനായിരുന്നു. ഇപ്പോള്‍ അവസാനിച്ച ഐപിഎല്ലില്‍, ഒരു സീസണില്‍ ആദ്യമായി 500 റണ്‍സ് തികയ്ക്കാനും 40 സിക്‌സറുകള്‍ നേടാനും കഴിഞ്ഞു.

”ഞാന്‍ ഏറെ സ്നേഹിക്കുന്ന ക്രിക്കറ്റ് ഒരുപാട് ഓര്‍മകള്‍ സമ്മാനിച്ചു. ഇനിയും നല്‍കും. സന്തോഷം മാത്രം. വിന്‍ഡീസിനെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. ടീമിനെ നയിക്കാന്‍ സാധിച്ചത് അഭിമാന മുഹൂര്‍ത്തമായി കരുതുന്നു. എന്റെ കരിയറിലെ ഈ അന്താരാഷ്ട്ര അധ്യായം അവസാനിച്ചാലും, വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനോടുള്ള സ്‌നേഹം ഒരിക്കലും മങ്ങുകയില്ല. ടീമിന് മുന്നോട്ടുള്ള പാതതിയില്‍ എല്ലാവിധ ആശംസകളും.” പുരാന്‍ വ്യക്തമാക്കി.

Content: West Indies batsman Nicholas Pooran announces retirement from international cricket

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.