രാത്രി ചുവന്ന എല്‍ഇഡി ബള്‍ബുകളും ബ്ലാക്ക്ഔട്ട് കര്‍ട്ടനുകളും ഉപയോഗിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കും. ചുവന്ന ലൈറ്റുകള്‍ക്ക് കൂടുതല്‍ തരംഗദൈര്‍ഘ്യമുണ്ട് അതേസമയം, മെലാറ്റോണിന്റെ ഉല്‍പാദനത്തെ ബാധിക്കുകയുമില്ല. രാത്രി ചുവന്ന എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിക്കുന്നത് വിശ്രമിക്കാനുള്ള സമയമാണെന്ന് തലച്ചോറിനെ തിരിച്ചറിയാന്‍ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല, ഇത് കിടപ്പുമുറിയില്‍ ശാന്തവും ഉറക്കത്തിന് അനുകൂലവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു.
ഇനി രാത്രി ബ്ലാക്ക്ഔട്ട് കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നത്, പുറത്തു നിന്നുള്ള സ്ട്രീറ്റ് ലൈറ്റുകളില്‍ നിന്നുള്ള വെളിച്ചം, പുലര്‍ച്ചെ വരുന്ന സൂര്യപ്രകാശം തുടങ്ങിയ ബാഹ്യ പ്രകാശ സ്രോതസ്സുകളെ തടയുന്നതിന് ഇത്തരം ബ്ലാക്ക്ഔട്ട് കര്‍ട്ടനുകള്‍ ഫലപ്രദമാണ്. ഇരുട്ടിന്റെ സാന്നിധ്യം കൊണ്ട്, തലച്ചോര്‍ മെലാറ്റോണിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കുകയും മെച്ചപ്പെട്ട ഉറക്കം നല്‍കുകയും ചെയ്യുന്നു. മുറി ഇരുട്ടായി സൂക്ഷിക്കുന്നതിലൂടെ, ബ്ലാക്ക്ഔട്ട് കര്‍ട്ടനുകള്‍ ശരീരത്തെ സ്ഥിരമായ ഒരു സര്‍ക്കാഡിയന്‍ താളം നിലനിര്‍ത്താന്‍ സഹായിക്കുന്നു, ഇത് ഉറക്കത്തിന്റെ ദൈര്‍ഘ്യവും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നു. ഇത് മാനസികാവസ്ഥ, ശ്രദ്ധ, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയില്‍ സ്വാധീനം ചെലുത്തുന്നു.






