യു.പിയിലെ മീററ്റിൽ ബി.ജെ.പി സ്ഥാനാർഥി അരുൺ ഗോവിലിന്‍റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയിൽ പങ്കെടുത്ത പ്രവർത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മാധ്യമപ്രവർത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.
പ്രശസ്തമായ ‘രാമായണം’ സീരിയലിൽ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാർഥി അരുൺ ഗോവിൽ. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റിൽ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനിൽ ലാഹ്രി എന്നിവർ പങ്കെടുത്തിരുന്നു.വ്യാപാരിയായ കുൽഭൂഷൺ എന്നയാൾ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസിൽ പരാതി നൽകി.
This is a perfect example of how BJP loots nation in the name Jai Sriram!
— Vijay Thottathil (@vijaythottathil) April 23, 2024
A shop owner in Meetut lost his money when he went to greet BJP Arun Govil and his workers, listen to him 👇🏽👇🏽 pic.twitter.com/3wzHFO8e6F
റാലി കണ്ടപ്പോൾ കടയിൽ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുൽഭൂഷൺ പറഞ്ഞു. കടയിലെ പണം പോക്കറ്റിൽ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുൽഭൂഷൺ പറഞ്ഞു.ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈൽ ഫോൺ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു.
റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കൾ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്. അതേസമയം, മോഷണസംഭവങ്ങളിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രിൽ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റിൽ തെരഞ്ഞെടുപ്പ്.




