തൃശ്ശൂര്‍: മലക്കപ്പാറ അന്തർ സംസ്ഥാനപാതയിൽ വീണ്ടും കാട്ടാന ആക്രമണം വിനോദ സഞ്ചാരികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
യാത്രകരായ കുടുംബം രക്ഷപ്പെട്ടത് തല നാരിഴക്കായാരിന്നു.കാട്ടാനയെ കണ്ട് കാർ നിർത്തിയ യാത്രകരുടെ കാറിന് നേരെ മറ്റൊരു കാട്ടാനപാഞ്ഞെടുക്കുകയായിരുന്നു. കാറിന് നേരെ അലറി വെളിച്ചത്തിയ ആന പിന്നീട് പിന്തിരിഞ്ഞ് മാറിയെങ്കിലും കാറിന് ചെറിയ കേടുപാടുകൾ വരുത്തി.
മലക്കപ്പാറ – ചാലക്കുടി റോഡിൽ കഴിഞ്ഞ ദിവസം വൈകിട്ട് ഏഴു മണിയോടുകൂടിയാണ് സംഭവം ഇപ്പോൾ നിരവധി തവണയായി വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ ആനകൾ ആക്രമിക്കുന്നത് പതിവായാരിക്കുകയാണ് കഴിഞ്ഞയാഴ്ചയിൽ ഒറ്റയാൻ കബാലിയും കാർ ആക്രമിച്ചിരുന്നു






