Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാലത്തായി വിധിയിൽ ആഹ്ളാദപ്രകടനം, പടക്കം പൊട്ടി സ്ത്രീയ്ക്ക് പരിക്ക്; കേസെടുത്ത് പോലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: പാലത്തായി പീഡനക്കേസിലെ പ്രതിയെ മരണം വരെ ജീവപര്യന്തം തടവിനു ശിക്ഷിച്ച കോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് നടത്തിയ പ്രകടനത്തിനിടെ പടക്കം പൊട്ടി സ്ത്രീക്ക് ഗുരുതര പരുക്ക്. സംഭവത്തിൽ പൊലീസ് കേസെടുത്തു. ആഹ്ളാദപ്രകടനം നടത്തിയ 14 പേർക്കെതിരെയും വിധിയിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ അൻപതോളം പേർക്കെതിരെയുമാണ് കൊളവല്ലൂർ പൊലീസ് കേസെടുത്തത്.

കടവത്തൂരിലാണ് ഒരു സംഘം പ്രകടനം നടത്തിയത്. ഇതിനിടെ പടക്കം പൊട്ടിച്ചപ്പോൾ ബിജെപി പ്രവർത്തകയായ വ്യാപാരിക്ക് പരുക്കേറ്റു. കടവത്തൂർ സ്വദേശി ലീലയുടെ പരാതിയിലാണ് പൊലീസ് കേസടുത്തത്. കടവത്തൂർ മുണ്ടത്തോടിലെ കുറുങ്ങാട്ട് ഹൗസിലെ കെ. പത്മരാജനെയാണ് കോടതി ശിക്ഷിച്ചത്.

ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പത്മരാജൻ അധ്യാപകനായി ജോലി ചെയ്യുന്ന സ്കൂളിലെ നാലാംക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. പത്മരാജനെ കള്ളക്കേസിൽ കുടുക്കിയതാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

Recent News

Advertisement
WhiteswanTV Footer