കക്കരിക്ക കയ്യില്‍ കിട്ടിയാല്‍ ഇനിയൊന്ന് കഴുകി നോക്കിയേക്ക്. കതിഹാര്‍ ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ അങ്ങനൊരു സംഭവമുണ്ടായി. യാത്രക്കാര്‍ക്ക് വില്‍ക്കുന്നതിനായി വച്ച കക്കിരിക്കയില്‍ കടും പച്ച നിറം കലര്‍ത്തുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പിന്നാലെ ആര്‍പിഎഫ് ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തു. വിഡിയോ വൈറലായതിന് പിന്നാലെ, ദൃശ്യങ്ങളിലുള്ള സ്ത്രീയുള്‍പ്പെടെ ഒമ്പത് വനിതാ കച്ചവടക്കാരെ ചോദ്യം ചെയ്യലിനായി ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു.
A lady got caught mixing dark chemical color on Cucumbers to look more fresh and juicy
— Ghar Ke Kalesh (@gharkekalesh) May 8, 2026
That’s why people say never eat something in train from such vendors pic.twitter.com/vsSizXPSVO
രണ്ട് സ്ത്രീകള്‍ പ്ലാറ്റ്ഫോമിലിരുന്ന് തൊലി കളഞ്ഞ കക്കിരിക്കകളില്‍ കടും പച്ചനിറത്തിലുള്ള രാസവസ്തു തേച്ചുപിടിപ്പിക്കുന്നത് വിഡിയോയില്‍ വ്യക്തമായി കാണാം. അതും അത്രയും തിരക്കുള്ള സ്റ്റേഷനില്‍. കൂടുതല്‍ ഫ്രഷ് ലുക്കും ആകര്‍ഷണീയതയും തോന്നാല്‍ ചെയ്യുന്ന ഈ പ്രവൃത്തി പക്ഷേ വാങ്ങി കഴിക്കുന്നവന്റെ കിഡ്‌നി എടുക്കാന്‍ മാത്രം പോന്നതാണ്.






