മുംബൈ: ഐസിസി വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവില്ല. ഗ്രീന്‍ഫീല്‍ഡിനെ ഒഴിവാക്കി ലോകകപ്പിനുള്ള അഞ്ച് വേദികള്‍ ഐസിസി പ്രഖ്യാപിച്ചു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി വേദിയാവുന്ന ലോകകപ്പിലെ മത്സരങ്ങള്‍ ബെംഗളൂരു, ഗുവാഹത്തി, ഇന്‍ഡോര്‍, വിശാഖപട്ടണം, കൊളംബോ എന്നിവിടങ്ങളിലാണ് നടക്കുക.
പാകിസ്ഥാന്റെ എല്ലാ മത്സരങ്ങള്‍ക്കും കൊളംബോ വേദിയാവും. സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ രണ്ടുവരെയാണ് മത്സരം നടക്കുന്നത്. എട്ട് ടീമുകളാണ് ലോകകപ്പില്‍ ഏറ്റുമുട്ടുന്നത്. നേരത്തേ, ഗ്രീന്‍ഫീല്‍ഡില്‍ ലോകകപ്പ് നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഗ്രീന്‍ഫീല്‍ഡിന് പുറമെ റായ്പൂര്‍, പഞ്ചാബിലെ മുല്ലാന്‍പൂര്‍ എന്നീ സ്റ്റേഡിയങ്ങളും തഴയപ്പെട്ടു.






