തൃശ്ശൂർ: വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ 2025 ലെ അഖിലകേരള ബാല ചിത്രരചന മത്സരം കുന്നംകുളം വൈഎംസിഎ ഹാളിൽ വച്ച് നടന്നു. “പ്രകൃതിയോടൊപ്പം ജീവിക്കുക” എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് മത്സരം സംഘടിപ്പിച്ചത്.
5 മുതൽ 15 വയസുവരെ പ്രായമുള്ള 400-ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. കുന്നംകുളം സെന്റ് തോമസ് കിഴക്കേ പുത്തൻപള്ളി വികാരി ഫാ. ടി. സി. ജേക്കബ് മത്സരത്തിന് തുടക്കമിട്ട് ഉദ്ഘാടനം നിർവഹിച്ചു. ഐഎംസിഎ കുന്നംകുളം പ്രസിഡന്റ് സി. യു. ബെന്യാമിൻ, സെക്രട്ടറി ടി. സി. സജു, വൈസ് പ്രസിഡന്റ് പി. കെ. സാം, ഡയറക്ടർമാരായ അനിൽ സാമുവൽ, ജിജു ജേക്കബ്, സിബിൻ വർഗീസ്, ജോഷി തരകൻ, വി. കെ. ബെന്നി, ടി. ജോബിൻസ് പീറ്റർ, നാഷണൽ മെമ്പർ സാം സി. തോമസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.






