തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ അറസ്റ്റിലായ മുതിർന്ന അഭിഭാഷകൻ ബെയ്‌ലിൻ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ ഓഫീസിലെ ജീവനക്കാരായ സാക്ഷികളെ പ്രതി സ്വാധീനിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം .
എന്നാൽ അഭിഭാഷക ഓഫീസിനുള്ളിൽ രണ്ടു ജൂനിയർമാർ തമ്മിൽ നടന്ന തർക്കമാണ് പ്രശ്നത്തിൽ കലാശിച്ചതെന്നും, സ്ത്രീത്വത്തെ അപമാനിച്ച വകുപ്പ് നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. അതേസമയം പ്രതിഭാഗത്തിന്റെ വാദത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ കോടതി പ്രതിയായ ബെയ്‌ലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നിലവിൽ ഇയാൾ പൂജപ്പുര ജയിലിൽ ആണ്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് കേസിൽ വിധി പറയുന്നത്.






