Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പരസ്യ മദ്യപാനം ചോദ്യം ചെയ്ത ടൂറിസ്റ്റ് ഹോം ജീവനക്കാരനും സുഹൃത്തിനും ക്രൂരമർദനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: താമരശ്ശേരിയില്‍ ടൂറിസ്റ്റ് ഹോം ജീവനക്കാരനും സുഹൃത്തിനും നേരെ മദ്യപ സംഘത്തിന്റെ ആക്രമണം. കാരാടിയിലെ മൗണ്ടന്‍ വ്യൂ ടൂറിസ്റ്റ് ഹോം പരിസരത്ത് വെച്ച് പരസ്യമായി മദ്യപിക്കുന്ന സംഘത്തെ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. സിദ്ദീഖ്, ജുനൈദ്, ആശിഖ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവമുണ്ടായത്.

സിസിടിവിയിലൂടെ ഒരു സംഘം ആളുകള്‍ ടൂറിസ്റ്റ് ഹോം പരിസരത്ത് മദ്യപിക്കുന്നത് കണ്ട ജീവനക്കാരൻ അൻസാർ ചോദ്യം ചെയ്യുകയും, ഇവിടെ മദ്യപിക്കാൻ സാധിക്കില്ലെന്നും, ഇവിടെ നിന്നും പോകാനും ആവശ്യപ്പെട്ടു. ഇതിലുള്ള പ്രകോപനമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന വടി വാളിന് സമാനമായ ആയുധം ഉപയോഗിച്ചാണ് തന്നെ മര്‍ദ്ദിച്ചതെന്ന് അന്‍സാര്‍ പറഞ്ഞു.
മർദനം കണ്ടു തടയാനെത്തിയ തടയാനെത്തിയ അന്‍സാറിന്റെ സുഹൃത്ത് ലബീബിനെയും അക്രമികള്‍ മര്‍ദ്ദിച്ചു.

തുടർന്ന് ഇരുവരുടെയും പരാതിയില്‍ താമരശ്ശേരി പോലീസ് കേസെടുത്തു. കണ്ടാല്‍ തിരിച്ചറിയാത്ത രണ്ടുപേര്‍ കൂടി അക്രമി സംഘത്തില്‍ ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. ഒളിവിൽപോയ പ്രതികൾക്കായുള്ള അന്വേക്ഷണം ഊർജ്ജിതമാക്കി പോലീസ്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer