പാലക്കാട്: വടക്കഞ്ചേരി ദേശീയപാത വാണിയമ്പാറ നീലിപ്പാറയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വടക്കഞ്ചേരി കറ്റുകോട് സ്വദേശി അഖിൽ ആണ് മരിച്ചത്.
രാത്രി എട്ടുമണിയോടെ പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന ബൈക്ക് യു ടേൺ എടുക്കുകയായിരുന്ന ലോറിയിൽ ഇടിച്ചാണ് അപകടം. നീലിപ്പാറയിൽ ദേശീയപാതയുടെ നിർമ്മാണത്തിനായി എടുത്ത കാന നിർമ്മാണം പാതിവഴിയിൽ ഇട്ടത് മൂലം അവിടെ മൂന്ന് വരിയായി വാഹനം പോവാൻ കഴിയാത്ത സാഹചര്യം ഉണ്ട്. ഇത് മൂലം നിരവധി അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്.




