സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

​തൃശൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വടമ പാമ്പുമേക്കാട് കുന്നത്തുനാട് സ്വദേശി അഴീക്കോട്ടുകാരൻ വീട്ടിൽ രാഹുലാണ് (22) അറസ്റ്റിലായത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറം ലോകം അറിയുന്നത്.

കഴിഞ്ഞ ദിവസം പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കാണാതായതിനെ തുട‍ർന്ന് അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് വീടിനടുത്തുള്ള പണിതീരാത്ത വീട്ടിൽ പെൺകുട്ടി അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തിയത്. ചികിത്സക്കായി ആശുപത്രിയിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തിയതിലാണ് പെൺകുട്ടി പീഡിപ്പക്കപ്പെട്ടതായി പരാതി പറഞ്ഞത്.

സംഭവത്തിൽ 22കാരനായ പ്രതിയെ വടമയിൽ നിന്ന് പിടികൂടി സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് രാഹുൽ. മാള പൊലീസ് സ്റ്റേഷനിൽ 2 പോക്സോ കേസും, മയക്ക് മരുന്ന് ഉപയോഗിച്ച കേസും, മദ്യപിച്ച് മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിച്ച കേസും, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ അമിത വേഗതിൽ വാഹനമോടിച്ച് മറ്റൊരാൾക്ക് ഗുരുതരപരിക്കേൽക്കാൻ ഇടയായ 1 കേസുമുണ്ട്.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.