സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മദ്യലഹരിയിൽ അയൽവാസികൾക്ക് നേരെ കൊലവിളി: യുവാവ് അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: തിരൂരങ്ങാടിയിൽ മദ്യലഹരിയിൽ അയൽവാസികൾക്ക് നേരെ കൊലവിളി നടത്തിയ യുവാവ് അറസ്റ്റിൽ. ചെമ്മാട് മാനിപ്പാടം സ്വദേശി റാഫി ആണ് അറസ്റ്റിലായത്.

മദ്യപിച്ച് കൈയിൽ കത്തിയുമായെത്തിയ റാഫി, കുത്തി കൊല്ലുമെന്നായിരുന്നു അയൽവാസികളെ ഭീഷണിപ്പെടുത്തിയത്. തിരൂരങ്ങാടി മാനിപ്പാടത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. സ്ത്രീകളും കുട്ടികളും മാത്രമുള്ള അയൽപക്കത്തെ വീടിന് നേരെയായിരുന്നു യുവാവിന്റെ ആക്രമണം. ‘തനിക്ക് നേരെ വന്നാൽ ആരായാലും വയർ കുത്തി കീറും’ എന്നു പറഞ്ഞായിരുന്നു യുവാവ് ഭീഷണിപ്പെടുത്തിയത്.

ഇയാൾ നിരവധി കഞ്ചാവ് കേസിൽ ഉൾപ്പടെ പ്രതിയാണെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെയാണ് പോലീസ് റാഫിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.