സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ക്യാപ്റ്റൻ, മേജർ വിളികൾ കോൺഗ്രസിന് നാണക്കേടാണെന്ന് യൂത്ത് കോൺഗ്രസ് വിമർശനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ക്യാപ്റ്റൻ, മേജർ വിളികൾക്കെതിരെ യൂത്ത് കോൺ​ഗ്രസ്. ക്യാപ്റ്റനും മേജറുമൊക്കെ സൈന്യത്തിലാണെന്നും നിലവിലെ ചർച്ചകൾ കോൺഗ്രസിന് നാണക്കേടുണ്ടാക്കുന്നുമെന്നാണ് യൂത്ത് കോൺഗ്രസ് വിമർശനം. ജനങ്ങളുടെയിടയിൽ അവമതിപ്പുണ്ടാകുന്ന ഇടപെടലുകൾ ഒഴിവാക്കണമെന്നും ജനനപ്രതിനിധികൾ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസിൽ അംഗമായി പ്രവർത്തിക്കാനുള്ള പ്രായപരിധി 40 ആയി നിശ്ചയിക്കണമെന്ന ശിപാർശയും ഉയർന്നു.

സംഘടനാ ഭാരവാഹിത്വത്തിൽ അനർഹരായ ആളുകൾ കടന്നുകൂടുന്നതായി ശക്തമായ വിമർശനങ്ങളും ഉയർന്നു. പുതുതലമുറയെ ആകർഷിക്കുന്നതിൽ റാപ്പർ വേടനെ മാതൃകയാക്കണമെന്ന പരാമർവും യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ ഉയർന്നു. സമരമാർഗങ്ങളിലടക്കം വ്യത്യസ്ത സമീപനങ്ങൾ ആവശ്യമാണെന്നും യൂത്ത് കോൺഗ്രസ് ഇതിലേക്ക് കടക്കണമെന്നും പ്രമേയത്തിൽ പറയുന്നു. അരാഷ്ട്രീയ പ്രവണതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനായില്ലെന്നത് സംഘടനയുടെ വലിയ വീഴ്ചയാണെന്നും കാലത്തിനനുസരിച്ച് പ്രവർത്തനരീതി പുതുക്കേണ്ടതുണ്ടെന്നും നിർദ്ദേശം ഉയർന്നു.

Content: Youth Congress criticizes Congress for calling them Captain and Major

Tags :

Recent News

Advertisement