കൊല്ലം: കൊല്ലം ചിതറയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മടത്തറ സ്വദേശി സുജിന്‍ ആണ് മരിച്ചത്. പ്രദേശത്തെ ലഹരി വില്‍പ്പനയെ എതിര്‍ത്തതിലുളള മുന്‍വൈരാഗ്യമാണ് കൊലപാതകത്തില്‍ എത്തിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ബന്ധുക്കളായ യുവാക്കളാണ് കൊല നടത്തിയത്. സുജിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അനന്തുവിനും കുത്തേറ്റു.
സുജിനും അക്രമിസംഘവും തമ്മിൽ വാക്കുതർക്കമുണ്ടായതായി പൊലീസിനു വിവരം ലഭിച്ചു. പിന്നീട് സുഹൃത്തുക്കളുമായി കാരംസ് കളിച്ചശേഷം ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ബൈക്ക് തടഞ്ഞ് സുജിന്റെ വയറിലും അനന്ദുവിന്റെ മുതുകിലും കുത്തി. കുത്തിയവരെക്കുറിച്ചുള്ള വിവരങ്ങൾ അനന്ദു പൊലീസിനു കൈമാറി. അനന്ദു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തുമ്പമണ്‍തൊടി സ്വദേശികളായ വിവേക്, സുര്യജിത്ത്, ബിജു, മഹി, വിജയ് എന്നിവരാണ് കൊല നടത്തിയത്. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രദേസത്ത് ലഹരി മാഫിയ സജീവമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതിനെ സുജിന്റെ നേതൃത്വത്തില്‍ എതിര്‍ത്തിരുന്നു. ഇതാണ് ആക്രമണത്തിന് പ്രകോപനമായതെന്നും നാട്ടുകാര്‍ പറയുന്നു.






