തൃശ്ശൂർ : പോർക്കുളം പഞ്ചായത്തിലെ ത്രിതല തെരഞ്ഞെടുപ്പിനെ മുന്നിട്ട് കൊണ്ട് ബിജെപി പോർക്കുളം പഞ്ചായത്ത് കമ്മിറ്റി ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.ബി. വിനോദ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്.
യോഗത്തിൽ ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ അധ്യക്ഷൻ അഡ്വ. സുബ്രഹ്മണ്യൻ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. രാജേഷ്, മണ്ഡലം പ്രസിഡന്റ് പി.ജെ. ജെബിൻ, മണ്ഡലം ജനറൽ സെക്രട്ടറി മഹേഷ് തിരുത്തിക്കാട്, മണ്ഡലം സെക്രട്ടറി തുടങ്ങി നിരവധി ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.
ആദ്യഘട്ട സ്ഥാനാർത്ഥികളുടെ പുതുക്കിയ പട്ടിക
വാർഡ് 1 – മാളൂർകടവ്: രഞ്ജിത്ത് കെ. രാജ്,വാർഡ് 2 – പൊന്നം: വിനോദ് കുമാർ എം.പി.,വാർഡ് 4 – പോർക്കുളം നോർത്ത്: അഖിലേഷ് എ. ഓ,വാർഡ് 8 – അഗതിയൂർ നോർത്ത്: വികേഷ് കെ.വി, വാർഡ് 9 – അഗതിയൂർ സെന്റർ: നിമിഷ വികേഷ്, വാർഡ് 12 – വേദക്കാട്: അഭിന ശിവദാസ്,വാർഡ് 13 – പോർക്കുളം പോസ്റ്റ് ഓഫീസ്: പ്രിൻഷ ഷിജീഷ്. ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.






