തൃശ്ശൂർ : ചാലക്കുടി
തൃശ്ശൂർ : ചാലക്കുടി നഗരസഭയിലെ
37 വാർഡുകളിൽ 34 ലിലും, മുനിസിപ്പൽ തല കോർ കമ്മിറ്റി കോൺഗ്രസ്സ് സ്ഥാനാർത്ഥികളുടെ പേരുകൾ ഏകകണ്ഠമായി അംഗീകരിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് സമർപ്പിച്ചു.
വാർഡ് 1 താണിപാറ ജിംസൻ ജേയ്ക്കബ്, 2 പെരിയച്ചിറ റീന ഡേവീസ് , 3 ധന്യനഗർ ജെസ്സി റാഫേൽ, 4 മോസ്ക്കോ ഷിഫ സന്തോഷ്, 5 അലവി സെൻ്റർ ജോയ് ചാമവളപ്പിൽ, 6 സിത്താര നഗർ സബിത അനിൽ കളപ്പാട്ടിൽ, 7 പോട്ടച്ചിറ ബിന്ദു ജോർജ്ജ്, 8 വ്യാസ സ്കൂൾ വൽസൻ ചമ്പക്കര , 9 പറക്കൊട്ടിക്കൽ ടെമ്പിൾ വിനീത ഷാൻ്റോ , 10 ആര്യങ്കാല ലിബി ഷാജി,11സെൻ്റ് ജോസഫ് ചർച്ച് വി.ഒ. പൈലപ്പൻ, 12 കൂടപ്പുഴ റെയ്സൻ ആലുക്ക,13 തിരുമാന്നാംകുന്ന് സൂസി സുനിൽ,
14 ARS ഫാം സൂര്യ ജിമ്മി, 15 ഗാന്ധിനഗർ O.S ചന്ദ്രൻ, 16 സെൻ്റ് ജെയിംസ് ആശുപത്രി സൂസമ്മ ആൻ്റണി, 17 സെൻ്റ് മേരീസ് ചർച്ച് എൽസി ഡേവീസ് , 18 ആറാട്ട് കടവ് രേഷ്മ രാജേഷ്, 19 വെട്ടുകടവ് ജിയോ കിഴക്കും തല, 20 ചേനത്തുനാട് ഡിൻസി അരുൺ, 21 ഗായത്രി ആശ്രമം മേഴ്സി മഞ്ഞപ്രക്കാരൻ, 22 കണ്ണംമ്പുഴ അമ്പലം M .M അനിൽകുമാർ, 23 ഹൗസിംഗ് ബോർഡ് നീത പോൾ, 24 മുനിസിപ്പൽ ഓഫീസ് ബിജു S ചിറയത്ത്,25 ഇറിഗേഷൻ ക്വാർട്ടേഴ്സ്: ജിതി രാജൻ, 26 IRMLP സ്കൂൾ ഇട്ടൂപ്പ് ഐനിക്കാടൻ, 27 മൂഞ്ഞേലി കെ.വി.പോൾ, 28 കോട്ടാറ്റ് ആനി പോൾ, 30 കാരക്കുളത്തു നാട് ഷിബു വാലപ്പൻ, 31 FCI ലിൻ്റ ജോയ്, 32 തച്ചുടപറമ്പ് ആലീസ് ഷിബു, 33 വി.ആർ. പുരം സ്കൂൾ മോഹനൻ വൈമേലി, 34 വി.ആർ. പുരം സുകന്യ വേണു, 36 ഉറുമ്പൻകുന്ന്: ആതിര ബിനേഷ് പറമ്പിക്കാട്ടിൽ എന്നിവരാണ് കോർ കമ്മിറ്റി ഐക്യകണ്ഠേന അംഗീകരിച്ച സ്ഥാനാർത്ഥികൾ.
വാർഡ് 35 വെട്ടിശ്ശേരികുളം മുസ്ലിം ലീഗിന് നൽകാനാണ് കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ളത്.
വാർഡ് 29 മൈത്രി നഗർ,
37 കരുണാലയം എന്നിവയുടെ തീരുമാനം ജില്ലാ കമ്മിറ്റി ചർച്ച് ചെയ്ത് നിശ്ചയിക്കും.




