കേരളത്തിലെ സ്ത്രീകളുടെ മനസ്സ് കവരാന്‍ ‘അതിഭീകര കാമുകന്‍’ എത്തുന്നു. മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ ലുക്മാനും ദൃശ്യ രഘുനാഥും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നാളെ തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ അര്‍ജുന്‍ എന്ന കഥാപാത്രമായി ലുക്മാന്‍ എത്തുമ്പോള്‍ അനു എന്ന നായിക കഥാപാത്രമായാണ് ദൃശ്യ രഘുനാഥ് എത്തുന്നത്.
ഒരു വേറിട്ട കുടുംബകഥ പറയുന്ന ചിത്രം അതോടൊപ്പം മധുരമൂറും പ്രണയവും രസകരമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളുമൊക്കെയായി ഒരു റൊമാന്റിക് കോമഡി ഫാമിലി ജോണറിലുള്ളതാണ് എന്നാണ് അടുത്തിടെ പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലര്‍ സൂചന നല്‍കിയിരിക്കുന്നത്. അമ്മ വേഷത്തില്‍ മനോഹരി ജോയിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
ചിത്രത്തിലേതായി പുറത്തിറങ്ങിയ ‘പ്രേമവതി…’ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞിട്ടുണ്ട്. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ ഇതിനകം സിനിമാ സംഗീത ലോകത്തെ സെന്‍സേഷനായി മാറിയ സിദ്ധ് ശ്രീറാം ആലപിച്ച ഗാനം ആസ്വാദക ഹൃദയങ്ങള്‍ കവര്‍ന്നുകഴിഞ്ഞു. ഫെജോ പാടിയ ”ഡെലൂലു ഡെലൂലു…!’ എന്ന ഗാനവും ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. ‘സുന്ദരിയേ ‘ എന്ന ഗാനവും ശ്രദ്ധ നേടിയിട്ടുണ്ട്. സിനിമയുടെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമയാണ്
സിനിമയുടെ കളര്‍ഫുള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്ററും സോഷ്യല്‍മീഡിയയില്‍ മുമ്പ് ശ്രദ്ധ നേടിയിരുന്നു. അശ്വിന്‍, കാര്‍ത്തിക്, സോഹന്‍ സീനുലാല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്. പാലക്കാട്, കൊടൈക്കനാല്‍, നെല്ലിയാമ്പതി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
പിങ്ക് ബൈസണ്‍ സ്റ്റുഡിയോസ്, എറ്റ്‌സെറ്റ്ട്ര എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറുകളില്‍ ദീപ്തി ഗൗതം, ഗൗതം താനിയില്‍, വി.മതിയലകന്‍, സാം ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണ് ചിത്രം. സിസി നിഥിന്‍, സുജയ് മോഹന്‍രാജ് എന്നിവരാണ് കോ- പ്രൊഡ്യൂസര്‍മാര്‍. സിസി നിഥിനും ഗൗതം താനിയിലും ചേര്‍ന്നാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത.്




