ടെൽ അവീവ്: ഇസ്രയേലും യുഎസും സംയുക്തമായി നടത്തിയ കനത്ത വ്യോമാക്രമണത്തിന് ഇറാൻ തിരിച്ചടി ആരംഭിച്ചതായി റിപ്പോർട്ട്. ഏതാനും സമയം മുൻപ് ഇറാനിൽ നിന്ന് രാജ്യത്തേക്ക് മിസൈൽ വർഷം നടന്നതായി ഇസ്രയേലും സ്ഥിരീകരിച്ചു. ഇറാൻ മിസൈലുകൾ പ്രയോഗിച്ചതോടെ ടെൽ അവീവ് ഉൾപ്പെടെ ഇസ്രയേലിലെ വിവിധയിടങ്ങളിൽ സൈറണുകൾ മുഴങ്ങി. ഹോം ഫ്രണ്ട് കമാൻഡിന്റെ നിർദേശങ്ങൾ പാലിക്കാൻ ജനങ്ങളോട് ഐഡിഎഫ് പ്രസ്താവനയിൽ അറിയിച്ചു. കനത്ത ആക്രമണമാണ് ഇറാൻ തുടങ്ങിയിരിക്കുന്നത്.






