തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിൻ്റെ മകളുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മൂന്നു ജീവനക്കാരികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. സ്ഥാപനത്തിൽ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പ്രതികളായ വിനീത, ദിവ്യ, രാധ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്.
അതേസമയം കൃഷ്ണകുമാർ അടക്കമുള്ളവർ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന പരാതിക്കാരുടെ ആരോപണം തെളിയിക്കുന്ന തെളിവുകൾ പരാതിക്കാർക്ക് ഇതുവരെ ഹാജരാക്കാനായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു.
69 ലക്ഷം രുപ ജീവനക്കാർ തട്ടിയെടുത്തെന്നാണ് ദിയയും കുടുംബവും ആരോപിച്ചിരുന്നത്. ഇത് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളും കുടുംബം പുറത്തു വിട്ടിരുന്നു. സ്ഥാപനത്തിലെ ക്യൂആർ കോഡ് ഉൾപ്പെടെ മാറ്റി ഏകദേശം 8 മാസം കൊണ്ടാണ് തട്ടിപ്പ് നടത്തിയത്. പ്രതികളായ ജീവനക്കാർ നിലവിൽ ഒളിവിലാണ്.






