ഡൽഹി: 2025 ജൂണിൽ ആകെ 12 ബാങ്ക് അവധി ദിനങ്ങളുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ഇതുസംബന്ധിച്ച് ആർബിഐ കലണ്ടർ പുറത്തിറക്കി. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലെയും ഞായറാഴ്ചകളിലെയും നിർബന്ധിത ആഴ്ചതോറുമുള്ള അവധി ദിനങ്ങളും ബക്രീദ്, രഥയാത്ര തുടങ്ങിയ അവധികളും ഈ മാസം ഉണ്ട്.
ജൂൺ 1,6,7,8 ,11,14,15,22,27, 28,29,30 തുടങ്ങിയ ദിവസങ്ങളിലാണ് അവധി. പണമിടപാടുകൾ നടത്തുന്നതിനും, ഡിമാൻഡ് ഡ്രാഫ്റ്റുകൾ സ്വീകരിക്കുന്നതിനും തുടങ്ങി പലവിധ സാമ്പത്തിക ആവശ്യങ്ങൾക്കായി ബാങ്കുകളിൽ പോകേണ്ടിവരും. അതുകൊണ്ട് തന്നെ അവധി ദിനങ്ങൾ അറിയാതിരുന്നാൽ വെറുതെ ബാങ്കിൽ പോയി മടങ്ങേണ്ടിയും ഉണ്ട്.






