സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

15കാരൻ ഫ്‌ളാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവം; പിന്നിൽ റാഗിങ്ങ്, ഗ്ലോബൽ പബ്ലിക് സ്കൂളിനെതിരെ അമ്മ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: തൃപ്പൂണിത്തുറയിൽ പതിനഞ്ചുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയതിന് പിന്നിൽ റാഗിങ്ങെന്ന് ആരോപണം. വിദ്യാർത്ഥി പഠിച്ചിരുന്ന ഗ്ലോബൽ പബ്ലിക് സ്കൂളിനെതിരെ അമ്മ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. സ്കൂളിൽ ക്രൂരമായ പീഡനത്തിന് കുട്ടി ഇരയായെന്ന ആരോപണവുമായാണ് അമ്മ രംഗത്തെത്തിയിരിക്കുന്നത്.

കുട്ടി സ്കൂൾ ബസിൽവെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പരാതിയിൽ പറയുന്നു. നിറത്തിൻ്റെ പേരിൽ പരിഹസിക്കപ്പെട്ടെന്നും വാഷ് റൂമിൽ കൊണ്ടുപോയി ഉപദ്രവിച്ചുവെന്നും ക്ലോസെറ്റിൽ മുഖം പൂഴ്ത്തിക്കുകയും, ടോയ്‌ലറ്റില്‍ നക്കിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. ഇത് സ്കൂളിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ സ്കൂളിന്റെ സൽപ്പേരിനെ ബാധിക്കുമെന്ന ഭയമായിരുന്നുവെന്നും അമ്മ പരാതിയിൽ പറയുന്നു. ഈ മാസം പതിനഞ്ചിനായിരുന്നു ഒൻപതാം ക്ലാസുകാരനായ ഇരുമ്പനം സ്വദേശി മിഹിർ അഹമ്മദ്‌ ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയത്. മിഹിറിന്റെ മരണത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Tags :

Recent News

Advertisement