കോഴിക്കോട്:നാദാപുരത്ത് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സക്കെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍. നാദാപുരം – തലശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ ഡോക്ടര്‍ ശ്രാവണിനെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മാഹി കല്ലാട്ട് സ്വദേശിയാണ് അറസ്റ്റിലായ ഡോക്ടര്‍.
ജൂലൈയില്‍ മാതാവിനൊപ്പം ആശുപത്രിയില്‍ എത്തിയപ്പോള്‍ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ്‌പെണ്‍കുട്ടി പൊലീസില്‍ ഇതുസംബന്ധിച്ചു മൊഴി നല്‍കിയത്.






