Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ലഹരിവസ്തു പുരട്ടിയ 1,603 പേപ്പർ ഷീറ്റുകൾ; കുവൈത്തിൽ ഫ്രഞ്ച് പൗരൻ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഹരിമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. ലണ്ടനിൽ നിന്ന് സന്ദർശക വിസയിൽ കുവൈത്തിലെത്തിയ ഫ്രഞ്ച് പൗരനെയാണ് ടെർമിനൽ 4ൽ കസ്റ്റംസ് പിടികൂടിയത്.

സംശയം തോന്നിയതിനെ തുടർന്ന് യാത്രക്കാരന്റെ ലഗേജ് വിശദമായി പരിശോധിച്ചപ്പോഴാണ് ലഹരിവസ്തു പുരട്ടിയ 1,603 എ4 വലുപ്പത്തിലുള്ള പേപ്പർ ഷീറ്റുകൾ കണ്ടെത്തിയത്. പേപ്പർ ഷീറ്റുകളിൽനിന്ന് ആകെ 13.154 കിലോഗ്രാം ‘കെമിക്കൽ’ എന്നറിയപ്പെടുന്ന ലഹരിവസ്തു പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.

പേപ്പർ ഷീറ്റുകളിൽ ലഹരിവസ്തു പുരട്ടി രാജ്യത്തേക്ക് കടത്താനായിരുന്നു ശ്രമമെന്നാണ് പ്രാഥമിക കണ്ടെത്തൽ. പിടിയിലായ ഫ്രഞ്ച് പൗരനെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളെയും തുടർ നിയമനടപടികൾക്കായി ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ കോംബാറ്റിംഗ് ഡ്രഗ്സ് ആൻഡ് ആൽക്കഹോളിന് കൈമാറാൻ അധികൃതർ നിർദേശം നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix