പത്തനംതിട്ട: പത്തനംതിട്ട വെണ്ണിക്കുളത്ത് 17 കാരിയെ കാണാനില്ലെന്ന് പരാതി. മധ്യപ്രദേശ് സ്വദേശി ഗംഗാറാം റാവത്തിന്റെ മകളായ റോഷ്നി റാവത്തിനെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ മുതലാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി.
വർഷങ്ങളായി ഗംഗാറാമും കുടുംബവും കേരളത്തിലാണ് ജോലി ചെയ്യുന്നത്. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഫലം പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് കുട്ടിയെ കാണാതാകുന്നത്. ഹിന്ദി മലയാളം ഇംഗ്ലീഷ് തുടങ്ങിയ ഭാഷകൾ സംസാരിക്കും. കാണാതാകുമ്പോൾ പെൺകുട്ടി കറുപ്പിൽ വെളുത്ത ചെക്കുകൾ ഉള്ള ഷർട്ട് ആണ് ധരിച്ചിരുന്നത്. തിരുവനന്തപുരത്തേക്കുള്ള ട്രെയിനിൽ കയറിപ്പോയെന്ന സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. കുട്ടിയെ കണ്ടുകിട്ടുന്നവർ വിവരം അറിയിക്കണമെന്നും പോലീസ് പറഞ്ഞു.






