Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരളത്തിന്റെ അഭിമാനം വാട്ടര്‍ മെട്രോ; രാജ്യത്തെ 18 സ്ഥലങ്ങളില്‍ സാധ്യതാ പഠനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: രാജ്യം മൊത്തം പടരാന്‍ കേരളത്തിന്റെ അഭിമാനമായ വാട്ടര്‍ മെട്രോ. വാട്ടര്‍ മെട്രോ മാതൃക രാജ്യവ്യാപകമാക്കാന്‍ കെഎംആര്‍എല്‍ സാധ്യത പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാജ്യത്തെ 11 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 18 സ്ഥലങ്ങളിലാണ് വാട്ടര്‍ മെട്രോ സാധ്യത പഠനം നടത്തിയത്. കേരളത്തില്‍ ആലപ്പുഴയും കൊല്ലത്തും വാട്ടര്‍ മെട്രോയ്ക്ക് സാധ്യതയെന്ന് പഠനം പറയുന്നു.

ആലപ്പുഴയില്‍ വാട്ടര്‍ മെട്രോ നടപ്പാക്കുന്നതിന്റെ ഭാഗമായി എട്ട് പ്രധാന റൂട്ടുകള്‍ പഠന വിധേയമാക്കി. ആകെ 87.77 കിലോമീറ്റര്‍ നീളമുള്ള ജലപാതയില്‍ 61 ബോട്ടുകളും 15 ടെര്‍മിനലുകളും ആവശ്യമുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കൊല്ലത്ത് വാട്ടര്‍ മെട്രോ പദ്ധതിക്കായി ഏകദേശം 34.85 കിലോമീറ്റര്‍ നീളമുള്ള ജലപാതകളില്‍ സര്‍വീസ് നടത്താന്‍ 35 ബോട്ടുകളും 15 ടെര്‍മിനലുകളും ആവശ്യമായി വരുമെന്നാണ് പഠനം വിലയിരുത്തുന്നത്.

Recent News

Advertisement
WhiteswanTV Footer