സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പെരുമ്പളത്ത് 53കാരന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് 18 കുപ്പി വിദേശ മദ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: പൂച്ചാക്കൽ അനധികൃതമായി വീട്ടിൽ മദ്യം സംഭരിച്ചു വിൽപ്പന നടത്തിയയാളെ കുത്തിയതോട് എക്സൈസ് സംഘം പിടികൂടി. പെരുമ്പളം പഞ്ചായത്ത് ആറാം വാർഡ് തോപ്പുവെളിയിൽ പുഷ്പാംഗദൻ (53) ആണ് പോലീസ് പിടിയിലായത്. ഇയാളുടെ വീട്ടിൽനിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച പതിനെട്ട് കുപ്പി വിദേശ മദ്യം കണ്ടെടുത്തു.

രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കുത്തിയതോട് എക്സൈസ് റേഞ്ചിലെ ഗ്രേഡ് അസി. ഇൻസ്പെക്ടർ സബിനേഷ് ജിത്തിൻറെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. ചേർത്തല മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഗ്രേഡ് പ്രിവൻറീവ് ഓഫീസർ എസ്. സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ റോസമ്മാ തോമസ്, വി. കെ. വിപിൻ, പി. ജി. ബിപിൻ, എസ്. എൻ. സന്തോഷ് തുടങ്ങിയവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

Tags :

Recent News

Advertisement