Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പുരി ജഗന്നാഥ ക്ഷേത്രത്തില്‍ തീവ്രവാദ ആക്രമണമുണ്ടാവുമെന്ന ഭീഷണി സന്ദേശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ തീവ്രവാദ ആക്രമണമുണ്ടാവുമെന്ന ഭീഷണി സന്ദേശം. ക്ഷേത്രത്തിന് സമീപമുള്ള മറ്റൊരു ക്ഷേത്രത്തിന്റെ മതിലിലാണ് ഒഡിയയിലും ഇംഗ്ലീഷിലും ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് അടക്കം പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഭീഷണി സന്ദേശം. എന്നാല്‍ പ്രദേശവാസികള്‍ ഉടന്‍ തന്നെ ഈ ഭീഷണി മായ്ച്ചു കളയുകയായിരുന്നു. ‘തീവ്രവാദികള്‍ ജഗന്നാഥ ക്ഷേത്രം ആക്രമിച്ച് തകര്‍ക്കും,’ എന്നായിരുന്നു സന്ദേശം. ഇതിനോടൊപ്പം നിരവധി ഫോണ്‍ നമ്പറുകളും ഉടന്‍ വിളിക്കൂ എന്നും കുറിച്ചുവെച്ചിരുന്നു.

ഇതിന് പുറമെ ക്ഷേത്രത്തിലേക്കുള്ള ഹെറിട്ടേജ് കോറിഡോറിലെ അലങ്കാര വെളിച്ചങ്ങള്‍ തകര്‍ത്തതായും കാണപ്പെട്ടു. നിരവധി സിസിടിവികളും എപ്പോഴും പൊലീസ് സാന്നിധ്യവുമുള്ള പ്രദേശത്താണ് ഇത്തരം ഒരു സന്ദേശം എഴുതിയതെന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഭീഷണി സന്ദേശം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോ തെറ്റിദ്ധരിപ്പിക്കാനായോ പറ്റിക്കാനായോ ചെയ്തതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Advertisement
WhiteswanTV Footer