തിരുവനന്തപുരം: വനിതകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനും കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര ലഭ്യമാക്കിയ കേരള സംസ്ഥാന സര്‍ക്കാരിന്റെ ‘പ്രിയദര്‍ശിനി യാത്രാ പദ്ധതി’ യ്ക്ക് അനുയോജ്യമായ ലോഗോ രൂപകല്‍പ്പന ചെയ്യുന്നതിന് പൊതുജനങ്ങളില്‍ നിന്നും യാത്രക്കാരില്‍ നിന്നും എന്‍ട്രികള്‍ ക്ഷണിച്ചു. മികച്ച ലോഗോയ്ക്ക് 10,000/ (പതിനായിരം രൂപ) സമ്മാനമായി നല്‍കുന്നതാണെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് അറിയിച്ചു.
ലോഗോയുടെ ആശയ വിവരണം 50 മുതല്‍ 100 വാക്കുകള്‍ വരെ മാത്രമേ പാടുള്ളൂ. അവസാന തീയതി 30.06.2026. എന്‍ട്രികള്‍ അയക്കേണ്ട ഇ-മെയില്‍: priyadarshini@keralartc.com. കേരളത്തിന്റെ വനിതാ ശാക്തീകരണ ചരിത്രത്തിലെ സുപ്രധാന പദ്ധതിയായ ‘പ്രിയദര്‍ശിനി’യ്ക്ക് അനുയോജ്യമായ സൃഷ്ടിപരമായ ലോഗോകള്‍ രൂപകല്പന ചെയ്തത് ഈ ജനകീയ സംരംഭത്തിന്റെ ഭാഗമാകുവാന്‍ എല്ലാവരെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നുവെന്ന് കെഎസ്ആര്‍ടിസി അഭ്യര്‍ത്ഥിച്ചു.
ലോഗോ ഡിസൈന്‍ നിര്‍ദ്ദേശങ്ങള്‍
- ലോഗോ സ്ത്രീ ശാക്തീകരണം, സാമൂഹിക സമത്വം, സ്വതന്ത്ര യാത്ര എന്നീ ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായിരിക്കണം.
- ലോഗോയില്‍ ‘പ്രിയദര്‍ശിനി’ പദ്ധതിയുടെ ലക്ഷ്യവും സന്ദേശവും വ്യക്തമായി ഉള്‍ക്കൊള്ളിക്കേണ്ടതാണ്.
- ലോഗോ പൂര്‍ണ്ണമായും സൃഷ്ടാവിന്റെ സ്വന്തം രൂപകല്‍പ്പനയായിരിക്കണം. പകര്‍പ്പവകാശ ലംഘനം ഉണ്ടാകാന്‍ പാടില്ല.
- തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ എല്ലാ ഉപയോഗാവകാശങ്ങളും കെ.എസ്.ആര്‍.ടി.സി.യ്ക്ക് ആയിരിക്കും.
ഫയല്‍ സ്‌പെസിഫിക്കേഷന്‍
– ഫോര്‍മാറ്റ്: PNG, PSD, PDF, CDR & Vector Format- ലഭ്യമെങ്കില്‍ AI/EPS/SVG കൂടി സമര്‍പ്പിക്കാം)
– റസലൂഷന്‍: കുറഞ്ഞത് 300 DPI
– സൈസ്: കുറഞ്ഞത് 6000 × 6000 Pixels
– കളര്‍ മോഡ്: RGB (പ്രിന്റിംഗിനായി CMYK വേര്‍ഷന്‍ അഭികാമ്യം)
– ഫയല്‍ വലുപ്പം: പരമാവധി 100 MB
സമര്‍പ്പിക്കേണ്ട വിവരങ്ങള്‍
– പേര്
– വിലാസം
– മൊബൈല്‍ നമ്പര്‍
– ഇ-മെയില്‍ വിലാസം
– ലോഗോയുടെ ആശയ വിവരണം (50 മുതല്‍ 100 വാക്കുകള്‍ വരെ)
എന്‍ട്രികള്‍ അയക്കേണ്ട ഇ-മെയില്‍: priyadarshini@keralartc.com
അവസാന തീയതി 30.06.2026






