Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ട്രക്കിങ്ങിനിടെ അരുംകൊല; പ്രതിശ്രുത വധുവും കാമുകനും പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പുണെ: ട്രെക്കിങ്ങിനിടെ യുവാവ് താഴ്ചയിലേക്ക് വീണ് മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. പ്രതിശ്രുതവധുവും കാമുകനും ചേർന്ന് ആസൂത്രണം ചെയ്ത കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്.

പുണെ സ്വദേശിയായ 26 വയസ്സുകാരൻ കേതൻ വിശാൽ അഗർവാളാണ് ലോഹഗഡ് കോട്ടയിൽ നടന്ന സംഭവത്തിൽ മരിച്ചത്. അപകടസമയത്ത് പ്രതിശ്രുതവധു സിയ ഗോയൽ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ജൂൺ 19-നാണ് സംഭവം നടന്നത്. സുഹൃത്തുക്കളോടൊപ്പം ജന്മദിനാഘോഷവും പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടും നടത്താനായി ലോഹഗഡിലെത്തിയ സംഘത്തിനിടയിലാണ് സംഭവം ഉണ്ടായത്. ഫോട്ടോ എടുക്കുന്നതിനിടെ കേതൻ കയറ്റത്തിൽ നിന്ന് 350 അടി താഴ്ചയിലേക്ക് വീണാണ് മരിച്ചത്. ഇത് ആദ്യം അപകടമരണമായി കരുതിയിരുന്നു.

എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. വിവാഹം ഒഴിവാക്കുന്നതിനായാണ് പദ്ധതി തയ്യാറാക്കിയതെന്നും പ്രതികൾ പൊലീസിനോട് സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. നേരത്തെ തന്നെ കൊലപാതക ശ്രമം നടന്നിരുന്നുവെന്നും പിന്നീട് വീണ്ടും പദ്ധതി നടപ്പാക്കിയതാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ഇരുവർക്കുമെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തതായി പുണെ റൂറൽ പൊലീസ് അറിയിച്ചു. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൽ തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix