സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

2024 ലെ ഫെമിന മിസ് ഇന്ത്യ വേൾഡ് കിരീടം 18കാരി നികിത പോർവാളിന്

മുംബൈ : 2024 ലെ ഫെമിന മിസ് ഇന്ത്യ വേൾഡ് കിരീടം മധ്യപ്രദേശിൽ നിന്നുള്ള 18കാരി നികിത പോർവാളിന്. ഇന്നലെ നടന്ന താരനിബിഡമായ പരിപാടിയിലാണ് നികിത പോർവാളിനെ വിജയിയായി പ്രഖ്യാപിച്ചത്.

മധ്യപ്രദേശിലെ ഉജ്ജയിനി സ്വദേശിയാണ് നികിത പോർവാൾ. ദാദ്ര-നഗർ ഹവേലി സ്വദേശിനി രേഖ പാണ്ഡെ, ഗുജറാത്തിൽ നിന്നുള്ള ആയുഷി ധോലാകിയ എന്നിവർ യഥാക്രമം ഒന്നും രണ്ടും റണ്ണേഴ്‌സപ്പായി.

കിരീടത്തിനായി 30 മത്സരാർഥികളായിരുന്നു രംഗത്തുണ്ടായിരുന്നത്. നികിത പോർവാൾ ഇനി നടക്കാനിരിക്കുന്ന മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.

സംഗീത ബിജ്‌ലാനി, നികിത മഹൈസൽക്കർ, അനീസ് ബസ്‌മി, നേഹ ധൂപിയ, ബോസ്‌കോ മാർട്ടിസ്, മധുർ ഭണ്ഡാർക്കർ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. ‘ആ വികാരം ഇപ്പോഴും വിവരണാതീതമാണ്, കിരീടധാരണത്തിന് തൊട്ടുമുമ്പ് എനിക്ക് അനുഭവപ്പെട്ട നടുക്കം ഞാൻ ഇപ്പോഴും അനുഭവിക്കുന്നു. അതെല്ലാം അതിശയിപ്പിക്കുന്നതായി തോന്നുന്നു. എന്റെ മാതാപിതാക്കളുടെ കണ്ണുകളിലെ സന്തോഷം കാണുമ്പോൾ എന്നിൽ നന്ദി നിറയുന്നു. ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ’ നികിത പോർവാൾ പറഞ്ഞു.

1980ലെ ഫെമിന മിസ് ഇന്ത്യ ജേതാവായ സംഗീത ബിജ്‌ലാനി അടക്കം പ​ങ്കെടുത്ത പരിപാടിയിൽ ജനപ്രിയ സംഗീത ഗ്രൂപ്പായ ബാൻഡ് ഓഫ് ബോയ്സ് ഗാനങ്ങൾ അവതരിപ്പിച്ചു. അഭിനേതാക്കളായ രാഘവ് ജുയൽ, ഗായത്രി ഭരദ്വാജ് എന്നിവരും രംഗത്തെത്തി.

Advertisement

എന്തുകൊണ്ട് നമ്മൾ തോറ്റു? തലപുകച്ച് മാനേജ്മെന്റും ആരാധകരും

അഹമ്മദാബാദ്: അവസാനം അടി തെറ്റി, ആന വീണു! ടീം ഇന്ത്യയുടെ അമിത ആത്മവിശ്വാസത്തിനേറ്റ കനത്ത പ്രഹരമാണ് സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റ വമ്പൻ തോൽവി. അതും ഇഞ്ചോടിഞ്ച് പോരാടി വീണതല്ല, സ്വന്തം കാണികൾക്ക് മുന്നിൽ

Read More »

തൃശ്ശൂരിൽ പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാനൊരുങ്ങി ബിജെപി

തിരുവനന്തപുരം: തൃശ്ശൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാൻ നീക്കം. പത്മജ മത്സരത്തിനിറങ്ങണമെന്ന് സംസ്ഥാന നേതൃത്വത്തോട് ദേശീയ നേതൃത്വം ആവശ്യപ്പെട്ടെന്നാണ് വിവരം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്കും പത്മജയെ തൃശ്ശൂരിൽ മത്സരിപ്പിക്കാനാണ് താൽപര്യം. സുരേഷ്

Read More »

രണ്ടര വയസുകാരി മരിച്ച സംഭവം; ചികിത്സാപ്പിഴവ് ആരോപണം തള്ളി ഡോക്ടർ

തിരുവനന്തപുരം: ശ്വാസംമുട്ടലിനെത്തുടർന്ന് രണ്ടര വയസുകാരി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി കാട്ടാക്കടയിലെ മമൽ ആശുപത്രിയിലെ ഡോക്ടർ. കുത്തിവയ്പ്പ് എടുത്തതിനെത്തുടർന്നാണ് കുട്ടിയുടെ നില വഷളായതെന്ന ബന്ധുക്കളുടെ ആരോപണമാണ് ഡോക്ടർ അരുൺ വാര്യർ നിഷേധിച്ചത്. കാട്ടാക്കട

Read More »

ക്ഷേത്രോത്സവത്തിനിടെ എസ്ഐക്ക് മർദ്ദനം; രണ്ടുപേർക്കെതിരെ കേസ്

തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ എസ്ഐയെ സിപിഎം വെളളറട ലോക്കൽ സെക്രട്ടറി മർദിച്ചെന്ന് പരാതി. വെളളറട എസ്ഐ അഭിജിത്തിനാണ് മർദനമേറ്റത്. പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ സെക്രട്ടറി പ്രദീപിനെതിരെ കേസെടുത്തു. ഇന്നലെ രാത്രി 9മണിയോട് കൂടിയായിരുന്നു സംഭവം. വെളളറടയിൽ

Read More »

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർദ്ധനവ്; പവന് 1520 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്. പവന് 1520 രൂപ കൂടി 1,18,320 രൂപയും ഗ്രാമിന് 190 രൂപ ഉയർന്ന് 14,790 രൂപയുമായി. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏ​റ്റവും ഉയർന്ന നിരക്കാണിത്. ഇന്നലെ

Read More »

തിരുവനന്തപുരം മുൻ ജില്ലാ കളക്‌ടർ വി വി വിജയൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം മുൻ ജില്ലാ കളക്ടറുമായിരുന്ന വി വി വിജയൻ (90) അന്തരിച്ചു. കുമാരപുരം ബർമാ റോഡിൽ മകളുടെ വസതിയായ കാർത്തികയിലായിരുന്നു അന്ത്യം. 1980 മുതൽ 83വരെയാണ് ജില്ലാ കളക്ടറായി

Read More »
Advertisement