ആലപ്പുഴ: മാരാരിക്കുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ കണിച്ചുകുളങ്ങര ജംഗ്ഷൻ സമീപം ഹൈവേയിൽ മാരുതി ഒമ്നി കാർ വഴി കടത്തുകയായിരുന്ന 10 ചാക്ക് ഹാൻസുമായി 2 പേർ പിടിയിൽ. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മാരാരിക്കുളം പൊലീസും ചേർന്നാണ് പിടികൂടിയത്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണം തുടരുന്നതിനിടെ, എറണാകുളം മുനമ്പത്തെ ബാത്ത്റൂമിൽ ഒളിപ്പിച്ചിട്ടുണ്ടായ 62 ചാക്ക് ഹാൻസ് കൂടി കണ്ടെത്തി.
വർഷങ്ങളായി കേരളത്തിലുടനീളം മൊത്തവിലയിൽ ഹാൻസ് വിതരണം ചെയ്യുന്ന വൻ റാക്കറ്റിൽ ഏഴനായി പ്രവർത്തിച്ച എറണാകുളം പള്ളിപ്പുറം പള്ളിക്കാട് അഖിൽ രാജുവും , എറണാകുളം മുനമ്പം കോട്ടയ്ക്കാട് രാജേഷുമാണ് പിടിയിലായത്. പ്രതികളിൽ നിന്നും പിടിച്ചെടുത്ത നിരോധിത പുകയില ഉൽപ്പന്നങ്ങളും പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.






