ഗാസയിൽ പട്ടിണി അനുഭവിക്കുന്നത് രണ്ട് ദശലക്ഷം പേർ എന്ന് ലോകാരോഗ്യ സംഘടനാ മേധാവി. അതേസമയം പലസ്തീൻ പ്രദേശത്തേക്ക് പ്രവേശിക്കാൻ അനുവാദമുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും സഹായം എത്തിക്കാൻ ലോകാരോഗ്യ സംഘടനയും മറ്റ് യുഎൻ ഏജൻസികളും തയ്യാറാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. എന്നാൽ ഗാസയിൽ ഭക്ഷ്യ ക്ഷാമം ഉണ്ടാകുന്നത് തടയാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടിരുന്നു .
അദ്ദേഹത്തിന്റെ സർക്കാർ പരിമിതമായ ഭക്ഷ്യസഹായം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനാ മേധാവി ഇക്കാര്യം പറഞ്ഞത്. “ഏറ്റവും പുതിയ ഉപരോധം ആരംഭിച്ച് രണ്ട് മാസമായി, രണ്ട് ദശലക്ഷം ആളുകൾ പട്ടിണിയിലാണ്,” കൂടാതെ 160,000 മെട്രിക് ടൺ ഭക്ഷണം അതിർത്തിയിൽ മിനിറ്റുകൾ മാത്രം അകലെ തടഞ്ഞുവച്ചിരിക്കുകയാണെന്നും” അദ്ദേഹം വ്യക്തമാക്കി . കൂടാതെ 2023 നവംബർ മുതൽ, ഗാസയിൽ നിന്ന് 617 കാൻസർ രോഗികൾ ഉൾപ്പെടെ 7,300-ലധികം രോഗികളെ മെഡിക്കൽ ഒഴിപ്പിക്കലിന് ലോകാരോഗ്യ സംഘടന പിന്തുണച്ചിട്ടുണ്ടെന്ന് ടെഡ്രോസ് പറഞ്ഞു. എന്നിരുന്നാലും ഗാസയിൽ നിന്ന് 10,000-ത്തിലധികം രോഗികൾക്ക് ഇപ്പോഴും വൈദ്യസഹായം ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.






