ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നത് അവധാനത ; രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ അവധാനതയാണ് കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇത്രയും ഭക്തജനത്തിരക്കുള്ള സ്ഥലത്ത് മണിക്കൂറുകളോളം പവര്‍ കട്ട് ഉണ്ടാവുക എന്നത് അംഗീകരിക്കാനാവില്ല. മണ്ഡലകാലം അല്ലാതിരുന്നിട്ടു പോലും നാലു ദിവസങ്ങളായി അഭൂതപൂര്‍വമായ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. ഭക്തര്‍ അഞ്ചും ആറും മണിക്കൂറുകള്‍ ദര്‍ശനത്തിനായി ക്യൂ നില്‍ക്കേണ്ടി വരുന്നു. ആവശ്യത്തിന് പൊലീസിനെ സന്നിധാനത്ത് നിയോഗിച്ചിട്ടില്ല. പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ നിയോഗിക്കണമെന്ന് ആവര്‍ത്തിച്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ ശബരിമലയില്‍ ഭക്തര്‍ […]
Read more

